പാര്‍ട്ടിയേയും രാഹുലിനേയും അണ്‍ഫോളോ ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്; പിളര്‍പ്പാണോ?

സംഭവം പെട്ടെന്ന് പുറത്തറിഞ്ഞതോടെ കോണ്‍ഗ്രസ് മറ്റൊരു പിളര്‍പ്പിലേക്ക് നീങ്ങുന്നതായാണ് വാര്‍ത്ത പരന്നത്
പാര്‍ട്ടിയേയും രാഹുലിനേയും അണ്‍ഫോളോ ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്; പിളര്‍പ്പാണോ?

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മുന്‍ കേന്ദ്ര മന്ത്രി കപില്‍ സിബല്‍. പാര്‍ട്ടിയെ അണ്‍ഫോളോ ചെയ്തതിന് പുറമെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും കപില്‍ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തു. 

സംഭവം പെട്ടെന്ന് പുറത്തറിഞ്ഞതോടെ കോണ്‍ഗ്രസ് മറ്റൊരു പിളര്‍പ്പിലേക്ക് നീങ്ങുന്നതായാണ് വാര്‍ത്ത പരന്നത്. എന്നാല്‍ പിളര്‍പ്പിന്റെ വാര്‍ത്തകളെല്ലാം നിഷേധിച്ച്, അബദ്ധത്തില്‍ അണ്‍ഫോളോ ചെയ്ത് പോയതാണെന്ന് കപില്‍ സിബല്‍ പിന്നീട് വ്യക്തമാക്കി. 

കോണ്‍ഗ്രസിനേയും രാഹുലിനേയും അണ്‍ഫോളോ ചെയ്തത് സ്റ്റാഫില്‍ ഒരാള്‍ക്ക് പറ്റിയ അബദ്ധമാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. തൊട്ടുപിന്നാലെ തന്നെ അദ്ദേഹത്തിന്റെ ഫോളോയിങ് ലിസ്റ്റില്‍ രാഹുലും കോണ്‍ഗ്രസും തിരിച്ചെത്തി. പക്ഷെ രണ്ടാമത് കോണ്‍ഗ്രസിന്റെ അക്കൗണ്ട് ഫോളോ ചെയ്‌തെങ്കിലും കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായിരുന്നില്ല കപില്‍ സിബല്‍ ഫോളോ ചെയ്തത്.

മറ്റൊരു കോണ്‍ഗ്രസ് നേതാവായ പി.ചിദംബരവും ട്വിറ്ററില്‍ കോണ്‍ഗ്രസിനെ അണ്‍ഫോളോ ചെയ്തിരുന്നതായും പ്രചാരണമുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് ചിദംബരം പ്രതികരിച്ചിട്ടില്ല. 

ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ട് ബിജെപിയില്‍ ചേര്‍ന്ന വഗേലയും കോണ്‍ഗ്രസിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തായിരുന്നു പാര്‍ട്ടി വിടുന്നതിനുള്ള സൂചനകള്‍ നല്‍കിയിരുന്നത്. ഈ വര്‍ഷം മേയ് മുതല്‍ വഗേല കോണ്‍ഗ്രസിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com