മാലേഗാവ് സ്‌ഫോടനം; ഒന്‍പത് വര്‍ഷത്തിന് ശേഷം കേണല്‍ പുരോഹിതിന് ജാമ്യം

തനിക്കെതിരെ ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലെന്നും, അറസ്റ്റിലായ ഒന്‍പത് വര്‍ഷങ്ങളായിട്ടും ജാമ്യം ലഭിച്ചിട്ടില്ലെന്നും കേണല്‍
മാലേഗാവ് സ്‌ഫോടനം; ഒന്‍പത് വര്‍ഷത്തിന് ശേഷം കേണല്‍ പുരോഹിതിന് ജാമ്യം

ന്യൂഡല്‍ഹി: മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായ കേണല്‍ പുരോഹിതിന് ഒന്‍പത് വര്‍ഷത്തിന് ശേഷം ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

തനിക്കെതിരെ ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലെന്നും, അറസ്റ്റിലായ ഒന്‍പത് വര്‍ഷങ്ങളായിട്ടും ജാമ്യം ലഭിച്ചിട്ടില്ലെന്നും കേണല്‍ പുരോഹിത് സുപ്രീംകോടതിയില്‍ വാദിച്ചു. ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

ജാമ്യം അനുവദിക്കുന്നതിനെ എന്‍ഐഎ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. മാലേഗാവ് സ്‌ഫോടനത്തിന് ആസൂത്രണം നല്‍കിയ അഭിനവ് ഭരത് ഉള്‍പ്പെടെയുള്ളവരെ കണ്ടെന്ന് സമ്മതിക്കുന്ന പുരോഹിത് അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉന്നത ഓഫീസര്‍മാരെ അറിയിച്ചിരുന്നതായും പറയുന്നു. 

മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയായിരുന്നു കോടതിയില്‍ പുരോഹിതിനായി ഹാജരായത്. 2008 സെപ്റ്റംബര്‍ 29നായിരുന്നു മഹാരാഷ്ട്രയിലെ മാലേഗാവില്‍ സ്‌ഫോടനം നടന്നത്. ഏഴ് പേരായിരുന്നു സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com