തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; കൂടുതല്‍ എംഎല്‍എമാര്‍ ദിനകരന്‍ പക്ഷത്തേക്ക്

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ടിടിവി ദിനകരനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ചെന്നൈയ്ക്ക് പുറത്തേക്ക് മാറ്റുന്നു
തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; കൂടുതല്‍ എംഎല്‍എമാര്‍ ദിനകരന്‍ പക്ഷത്തേക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ടിടിവി ദിനകരനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ചെന്നൈയ്ക്ക് പുറത്തേക്ക് മാറ്റുന്നു. ദിനകരന്‍ - ശശികല പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് ഇവരെ മാറ്റുന്നത്.

മൂന്ന് സ്വതന്ത്രര്‍ ഉള്‍പ്പടെ 23 എംഎല്‍എമാരെയാണ് പുതുച്ചേരിയിലേക്ക് മാറ്റുന്നത്. ഇവര്‍ പിന്തുണ പിന്‍വലിച്ചതോടെ പളനിസ്വാമി സര്‍ക്കാരിന്റ നില പ്രതിസന്ധിയിലായിരിക്കുകയാണ്. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ വന്‍ ഇടപെടലുണ്ടാകുമെന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പാര്‍ട്ടിക്കാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും സര്‍ക്കാര്‍ തുടരുകയോ തുടരാതിരിക്കുകയോ ചെയ്യട്ടെയെന്നായിരുന്നു ദിനകരനൊപ്പം നില്‍ക്കുന്ന എംഎല്‍എ പി വെട്രിവേലിന്റെ പ്രതികരണം.

234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയില്‍ 134 അംഗങ്ങളാണ് എഐഎഡിഎംകെയുള്ളത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 117 പേരുടെ പിന്തുണ വേണം. 19 പേര്‍ പിന്തുണ പിന്‍വലിച്ചാല്‍ 115 പേരുടെ പിന്തുണ മാത്രമെ ലഭിക്കുകയുള്ളു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ സര്‍ക്കാര്‍ താഴെ വീഴും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com