ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി, 60 പേര്‍ക്ക് പ രുക്ക്

ഉത്തര്‍പ്രദേശിലെ ഔറിയില്‍ ട്രെയിന്‍ പാളം തെറ്റി - അപകടത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റു - അസംഗഡില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള കൈഫിയത്ത് എക്‌സ്പ്രസാണ് പാളം തെറ്റിയത്
ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി, 60 പേര്‍ക്ക് പ രുക്ക്

ലക്‌നൗ: മുസാഫര്‍ നഗറിലെ ട്രയിനപകടത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഔറിയില്‍ ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 2.40നാണ് അപകടമുണ്ടായത്. 10 ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അമ്പതോളം പേരെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.

അസംഗഡില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള കൈഫിയത്ത് എക്‌സ്പ്രസാണ് പാളം തെറ്റിയത്. എത്വയ്ക്കും കാണ്‍പൂരിനും ഇടയില്‍ വെച്ചായിരുന്നു അപകടം. എഞ്ചിന്‍, പവര്‍ കാര്‍, ഉള്‍പ്പടെ നാല് ജനറല്‍ കോച്ചുകള്‍ളും ബി2,എച്ച്1,എ2,എ1,എസ്10 എന്നീ ബോഗികളുമാണ് പാളം തെറ്റിയത്.

മസഫര്‍നഗര്‍ ട്രയിന്‍ അപകടത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 156 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രെയിനിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. ന്യൂഡല്‍ഹിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ഖട്ടൗലിയിലാണ് അപകടമുണ്ടായത്. പുരിയില്‍നിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. ട്രാക്കില്‍ അറ്റക്കുറ്റപ്പണി നടക്കുന്നത് കണ്ട് സഡന്‍ ബ്രേക്ക് പ്രയോഗിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. ഒരു വര്‍ഷത്തിനിടെ ഇത് ആറാമത്തെ ട്രെയിന്‍ അപകടമാണ് യുപിയില്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം അട്ടിമറിയാണെന്ന് കണ്ടെത്തിയിരുന്നു. 

സമകാലിക മലയാളം ഡെസ്‌ക്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com