മുത്തലാഖ് നിരോധിച്ചിട്ട് മണിക്കൂറുകള്‍ തികഞ്ഞില്ല; ഗര്‍ഭിണിയായ യുവതിയെ മുത്തലാഖ് ചൊല്ലി

മുത്തലാഖ് നിരോധിച്ചിട്ട് മണിക്കൂറുകള്‍ തികഞ്ഞില്ല; ഗര്‍ഭിണിയായ യുവതിയെ മുത്തലാഖ് ചൊല്ലി

മുത്തലാഖിന് സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും ഭര്‍ത്താവ്‌ അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല

രാജ്യത്ത് മുത്തലാഖിന് സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തി മണിക്കൂറുകള്‍ മാത്രം തികയുന്നതിന് മുന്‍പ് ഗര്‍ഭിണിയായ യുവതിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. 

മുത്തലാഖിന് സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയെന്ന് ബന്ധുക്കള്‍ ഭര്‍ത്താവിനോട് പറഞ്ഞെങ്കിലും അയാള്‍ അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് യുവതി പറയുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചതായും, വീട്ടില്‍ നിന്നും പുറത്താക്കിയതായും കാണിച്ച് യുവതി പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ആറ് വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹതിരാകുന്നത്. ഇവര്‍ക്ക് മൂന്ന് മക്കളുമുണ്ട്. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഗര്‍ഭച്ഛിത്രമുണ്ടായതായും യുവതി പരാതിയില്‍ പറയുന്നു. 

അഞ്ച് അംഗ ഭരണഘടനാ ബഞ്ചായിരുന്നു ചരിത്രപ്രധാനമായ വിധിയിലൂടെ ആഗസ്റ്റ് 22ന് മുത്തലാഖിന് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ജമിയത് ഉല്‍മ ഇ ഹിന്ദ് ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകള്‍ സുപ്രീംകോടതി വിധിയെ തള്ളിയിരുന്നു. ശരിയത്ത് നിയമങ്ങളെ ലംഘിക്കുന്നതാണ് സുപ്രീംകോടതിയുടെ വിധിയെന്നാണ് ഇവരുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com