ഗുര്‍മീത് റാം റഹിമീന്റെ ആശ്രമത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ പുറത്തെത്തിച്ചു

സിര്‍സയിലെ ആശ്രമത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത് 18 പെണ്‍കുട്ടികളെ അധികൃതര്‍ പുറത്തെത്തിച്ചു - വൈദ്യപരിശോധനയ്ക്ക് ശേഷം കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും 
ഗുര്‍മീത് റാം റഹിമീന്റെ ആശ്രമത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ പുറത്തെത്തിച്ചു

ചണ്ഡീഗഡ്: ഗുര്‍മീത് റാം റഹീം ജയിലിലായതിന് പിന്നാലെ സിര്‍സയിലെ ആശ്രമത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത് 18 പെണ്‍കുട്ടികളെ അധികൃതര്‍ പുറത്തെത്തിച്ചു. പുറത്തെത്തിച്ച കുട്ടികള്‍ ശിശു സംരക്ഷണത്തിലാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് സിര്‍സ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

ആശ്രമത്തില്‍ ഇനി അവശേഷിക്കുന്നത് മൂന്നുറോളം പേര്‍ മാത്രമാണ്. ഇതുവരെ 650 പേരെ ആശ്രമത്തില്‍ നിന്നും പുറത്തെത്തിച്ചതായും പൊലീസ് അവകാശപ്പെടുന്നു. അതേസമയം സിര്‍സയിലെ കര്‍ഫ്യുവില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങളും പുനസ്ഥാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതേസമയം ദേരാ സച്ച  സൗദയുടെ രജിസ്‌ട്രേഷനിലുള്ള ഒരു വാഹനം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വണ്ടിയില്‍ നിന്നും ആയുധ സാമഗ്രികളും പൊലീസ് കണ്ടെടുത്തു.

അതേസമയം ഗുര്‍മീതിന്റെ പിന്‍ഗാമി ആരാകുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. അത്തരമൊരു ആലോചന നടത്തിയിട്ടില്ലെന്നും മേല്‍കോടതിയെ സമീപിക്കുന്നതിനാണ് ആദ്യപരിഗണനയെന്നുമാണ് സംഘടന മാനേജ്‌മെന്റ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com