പെരുമഴയില്‍ മുംബൈ നഗരം നിശ്ചലം; ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്; ദശാബ്ദത്തിനിടയിലെ ശക്തമായ മഴയില്‍ അഞ്ചുപേര്‍ മരിച്ചു

കഴിഞ്ഞ 12 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഹാപ്രളയത്തിനാണ് മുംബൈനിവാസികള്‍ സാക്ഷ്യം വഹിക്കുന്നത്. മുംബൈയില്‍ തീവണ്ടി, റോഡ്, വിമാനഗതാഗതം, പൂര്‍ണമായും സ്തംഭിച്ചു
പെരുമഴയില്‍ മുംബൈ നഗരം നിശ്ചലം; ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്; ദശാബ്ദത്തിനിടയിലെ ശക്തമായ മഴയില്‍ അഞ്ചുപേര്‍ മരിച്ചു

മുംബൈ: മൂന്ന ദിവസം തകര്‍ത്തുപെയത് മഴയില്‍ മുംബൈ മഹാനഗരം നിശ്ചലമായി. കഴിഞ്ഞ 12 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഹാപ്രളയത്തിനാണ് മുംബൈനിവാസികള്‍ സാക്ഷ്യം വഹിക്കുന്നത്. മുംബൈയില്‍ തീവണ്ടി, റോഡ്, വിമാനഗതാഗതം, പൂര്‍ണമായും സ്തംഭിച്ചു. മഴക്കെടുതിയില്‍ വിവിധയിടങ്ങളിലായി അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായി. വിക്രോളില്‍ വീടുതകര്‍ന്ന രണ്ടുകുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു.

2005 ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും ശ്ക്തവും ദൈര്‍ഘ്യമേറിയതുമായ മഴയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കേളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ആരും പുറത്തിറങ്ങരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നാളെ മഴയുടെ തീവ്രത കുറയുമെങ്കിലും 24 മണിക്കൂറോളം തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com