'ഇവാങ്ക ട്രംപ് ഇന്ത്യയില്‍ എത്തിയത് ആധാര്‍ എടുക്കാന്‍': ഇന്ത്യന്‍ പൗര അല്ലാത്തതിനാല്‍ ആധാര്‍ കൊടുക്കാനാവില്ലെന്ന് അധികൃതര്‍

ഇവാങ്കയുടെ വസ്ത്രം മുതല്‍ അവര്‍ എന്തിനാണ് ഇന്ത്യയിലേക്ക് എത്തിയത് എന്നതുവരെ ട്വിറ്ററില്‍ സംസാരമാകുന്നുണ്ട്
'ഇവാങ്ക ട്രംപ് ഇന്ത്യയില്‍ എത്തിയത് ആധാര്‍ എടുക്കാന്‍': ഇന്ത്യന്‍ പൗര അല്ലാത്തതിനാല്‍ ആധാര്‍ കൊടുക്കാനാവില്ലെന്ന് അധികൃതര്‍

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമാണ് കേന്ദ്ര ഗവണ്‍മെന്റും ദേശിയ മാധ്യമങ്ങളും നല്‍കിയത്. ഇവാങ്കയ്ക്കായി ഇന്ത്യയിലെ എല്ലാ വിഭവങ്ങള്‍ വരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലേയും പ്രധാന ചര്‍ച്ചാവിഷയമായിരിക്കുകയാണ് ട്രംപിന്റെ പ്രിയപുത്രി. ഇവാങ്കയുടെ വസ്ത്രം മുതല്‍ അവര്‍ എന്തിനാണ് ഇന്ത്യയിലേക്ക് എത്തിയത് എന്നതുവരെ ട്വിറ്ററില്‍ സംസാരമാകുന്നുണ്ട്. 

കൊമേഡിയനായ ജോസ് കൊവാകോയുടെ ട്വീറ്റാണ് ഇതില്‍ ഏറ്റവും രസകരം. ഇവാങ്ക ഇന്ത്യയില്‍ എത്തിയത് ആധാര്‍ എടുക്കാനാണെന്നാണ് ജോസ് ട്വിറ്ററില്‍ കുറിച്ചത്. എഡിറ്റ് ചെയ്ത ഇവാങ്കയുടെ വീഡിയോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. വീഡിയോ എടുക്കാനാണ് താന്‍ ഇവിടെ എത്തിയത് എന്ന രീതിയില്‍ ശബ്ദം മാറ്റിയാണ് വീഡിയോ. 

എന്തായാലും ജോസിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍  വന്‍ ഹിറ്റായിരിക്കുകയാണ്. എന്നാല്‍ ഈ ട്രോളിനെ വന്‍ സംഭവമാക്കി എടുത്തിരിക്കുകയാണ് യുണീഖ് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ). ഇവാങ്ക ട്രംപ് ഇന്ത്യന്‍ പൗരന്‍ അല്ലാത്തതിനാല്‍ ആധാര്‍ നല്‍കാനാകില്ലെന്നാണ് യുഐഡിഎഐയുടെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com