ഫഡ്‌നാവിസിനെതിരെ ബിജെപി ഔദ്യോഗിക ട്വീറ്റ്; വിവാദമായതിന് പിന്നാലെ തടിയൂരി നേതൃത്വം

രണ്ട് ലക്ഷം തൊഴിലാളികള്‍ വേണ്ടിടത്ത് മുപ്പത് ശതമാനം വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്താണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്
ഫഡ്‌നാവിസിനെതിരെ ബിജെപി ഔദ്യോഗിക ട്വീറ്റ്; വിവാദമായതിന് പിന്നാലെ തടിയൂരി നേതൃത്വം

മുംബൈ: ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍. തൊഴിലില്ലായ്മ ചൂണ്ടിക്കാണിച്ച് ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദത്തിന് ഇടയാക്കിയത്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന വിശദീകരണവുമായി പാര്‍ട്ടി നേതൃത്വം രംഗത്തെത്തി.  

രണ്ട് ലക്ഷം തൊഴിലാളികള്‍ വേണ്ടിടത്ത് മുപ്പത് ശതമാനം വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്താണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. ട്വീറ്റ് പിന്‍വലിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ ബിജെപിയില്‍ ഭിന്നതയെന്ന നിലില്‍ വാര്‍ത്ത പ്രചരിച്ചത്. ബിജെപിയുടെ പ്രതിച്ഛായതന്നെ ബാധിച്ച ഘട്ടത്തിലാണ് ഹാക്ക്  ചെയ്തതാണെന്ന വാദവുമായി നേതൃത്വം രംഗത്തെത്തിയത്. ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാതിരിക്കാന്‍ പൊലീസില്‍ നേതൃത്വം പരാതി നല്‍കിയിട്ടുണ്ട്. 

ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് സജ്ഞയ് നിരുപം ട്വീറ്റ് പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും ടാഗ് ചെയ്തിരുന്നു. ഫട്‌നാവിസിന്റെ ഭരണത്തില്‍ സംസ്ഥാന നേതൃത്വം തൃപ്തരല്ലെന്ന് തെളിയിക്കുന്നതാണ് ഔദ്യോഗിക ട്വീറ്റ് വ്യക്തമാക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com