'ബുള്ളറ്റ് ട്രെയ്‌നിനെ എതിര്‍ക്കുന്നവര്‍ കാളവണ്ടിയില്‍ യാത്ര ചെയ്യൂ': മോദി 

ഗവണ്‍മെന്റിന്റെ അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിയെ വിമര്‍ശിക്കുന്നവരെ കടുത്ത ഭാഷയിലാണ് മോദി വിമര്‍ശിച്ചത്
'ബുള്ളറ്റ് ട്രെയ്‌നിനെ എതിര്‍ക്കുന്നവര്‍ കാളവണ്ടിയില്‍ യാത്ര ചെയ്യൂ': മോദി 

ബറൂച്ച്: അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയ്‌നിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബുള്ളറ്റ് ട്രെയ്‌നിനെ വിമര്‍ശിക്കുന്നവര്‍ക്ക് കാളവണ്ടി ഉപയോഗിക്കാമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബറൂച്ചിന് സമീപം അമോദിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

ഗവണ്‍മെന്റിന്റെ ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിയെ വിമര്‍ശിക്കുന്നവരെ കടുത്ത ഭാഷയിലാണ് മോദി വിമര്‍ശിച്ചത്. ബുള്ളറ്റ് ട്രെയ്ന്‍ പോലുള്ള പദ്ധതികള്‍ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് അവര്‍ക്ക് ഈ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കാതിരുന്നതുകൊണ്ടാണ്. മറ്റുള്ളവര്‍ ഇത് ചെയ്യുന്നതില്‍ അവര്‍ അസൂയാലുക്കളാണെന്നും മോദി പറഞ്ഞു. ബറൂച്ചിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. അതിനാല്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഗുജറാത്തില്‍ നിരവധി തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് കാളവണ്ടിയില്‍ സഞ്ചരിക്കാം. ഞങ്ങളുടെ കഴിവിന് അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും നിങ്ങള്‍ക്ക് സാധിക്കുന്നത് ചെയ്‌തോളാനും പ്രധാനമന്ത്രി കോണ്‍ഗ്രസിനോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com