പ്രഭ മങ്ങാതെ മോദി; ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണത്തില്‍ 51 ശതമാനം വര്‍ധന

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പിന്തുടരുന്ന ഇന്ത്യക്കാരന്‍ മോദിയാണ് എന്ന ഖ്യാതിയ്ക്ക് പിന്നാലെയാണ് പുതിയ കണക്ക്
പ്രഭ മങ്ങാതെ മോദി; ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണത്തില്‍ 51 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ധിക്കുന്നുവെന്നതിന് മറ്റൊരു തെളിവ് കൂടി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ സമൂഹമാധ്യമമായ ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുടര്‍ന്നവരുടെ എണ്ണത്തില്‍ 51 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പിന്തുടരുന്ന ഇന്ത്യക്കാരന്‍ മോദിയാണ് എന്ന ഖ്യാതിയ്ക്ക് പിന്നാലെയാണ് പുതിയ കണക്ക്. 3.75 കോടി ട്വിറ്റര്‍ അക്കൗണ്ടുകളാണ് മോദിയെ പിന്തുടരുന്നത്.  

സമാന കാലയളവില്‍ മന്‍ കി ബാത്ത്, ജിഎസ്ടി, രാഷ്ട്രപതി തെരഞ്ഞെടുപ്പ് , നോട്ടുനിരോധനത്തിന്റെ ഒന്നാം വാര്‍ഷികം എന്നിവയായിരുന്നു ട്വറ്ററിലെ പ്രധാന ചര്‍ച്ച വിഷയങ്ങളെന്നും ട്വിറ്റര്‍ ഇന്ത്യ ഡയറക്ടര്‍ തരണ്‍ജിത്ത് സിങ് അറിയിച്ചു. എന്നിട്ടും പിന്തുടരുന്നവരുടെ ശ്രദ്ധാകേന്ദ്രമായ മോദി ഒന്നാം സ്ഥാനം നിലനിര്‍ത്തി. സച്ചിന്‍ ടെണ്ടുല്‍ക്കറും, വിരാട് കോഹ്ലിലും ഏറ്റവുമധികം പിന്തുടരുന്ന പത്തുപേരുടെ പട്ടികയില്‍ ഇടം പിടിച്ചതും ശ്രദ്ധേയമായി.

അതേസമയം സിനിമാ ആസ്വാദകരുടെ പ്രിയങ്കരിയായിരുന്ന പ്രിയങ്ക ചോപ്രയും, സംഗീത സംവിധായകന്‍ ഏ ആര്‍ റഹ്മാനും പത്തുപേരുടെ പട്ടികയില്‍ നിന്നും പുറത്തായി. അമീര്‍ ഖാനെ പിന്തളളി അക്ഷയ് കുമാര്‍ കുതിച്ചതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ജെല്ലിക്കെട്ടും,  മുത്തലാഖ് റദ്ദാക്കി കൊണ്ടുളള സുപ്രീംകോടതിയുടെ വിധിയും  ട്വിറ്ററില്‍ ചൂടേറിയ സംവാദങ്ങള്‍ക്ക് കളമൊരുക്കി. ഹാഷ് ടാഗോടെയുളള ട്രിപ്പിള്‍ തലാഖിന് ഒറ്റദിവസം തന്നെ 3,50,00 ട്വിറ്റുകളാണ് ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com