വാഹനാപകടത്തില്‍ പത്ത് മരണം; അപകടം തിരുപ്പതിയിലേക്കുള്ള യാത്രയ്ക്കിടെ

ഇവര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ നിയന്ത്രണം വിട്ട് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മധുര: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ പത്ത് മരണം. മധുര തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ തുവരന്‍കുറിച്ചിയില്‍ വെച്ചാണ് അപകടമുണ്ടായത്.

മരിച്ചവരില്‍ മൂന്ന് സ്ത്രീകളും, രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. നാഗര്‍ കോവില്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ നാഗര്‍കോവിലില്‍ നിന്നും തിരുപ്പതിയിലേക്ക് പോയവരായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ നിയന്ത്രണം വിട്ട് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com