ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുക ലക്ഷ്യം; അഹമ്മദ് പട്ടേലിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കി ഗുജറാത്തില്‍ പോസ്റ്ററുകള്‍ 

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു
ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുക ലക്ഷ്യം; അഹമ്മദ് പട്ടേലിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കി ഗുജറാത്തില്‍ പോസ്റ്ററുകള്‍ 

അഹമ്മദാബാദ്:  ഗുജറാത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുസ്ലീം സമുദായം കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുളള പോസ്റ്ററുകളാണ് ഗുജറാത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ തെളിവാണെന്ന് ആരോപിച്ച് അഹമ്മദ് പട്ടേല്‍ തന്നെ രംഗത്തുവന്നു.

മുസ്ലീം സമുദായത്തില്‍ ഐക്യം നിലനിര്‍ത്താന്‍ അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തണം. ഇതിനായി മുസ്ലീം സമുദായം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പോസ്റ്ററുകളാണ് വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അഹമ്മദ്പട്ടേലിന് ഒപ്പം രാഹുല്‍ ഗാന്ധിയുടെയും കൈപ്പത്തി ചിഹ്നത്തിന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. 

വോട്ടര്‍മാരെ ധ്രുവീകരിക്കാന്‍ ലക്ഷ്യമിട്ടുളള ബിജെപിയുടെ തന്ത്രമാണെന്ന് ആരോപിച്ച അഹമ്മദ് പട്ടേല്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയ്ക്കായി മത്സരിക്കാന്‍ താനില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ 22 വര്‍ഷത്തെ  ദുര്‍ഭരണത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ബിജെപി വര്‍ഗീയ അജന്‍ഡ നടപ്പിലാക്കുകയാണെന്ന് അഹമ്മദ് പട്ടേല്‍ ട്വിറ്ററിലുടെ ആരോപിച്ചു. കളളപ്രചരണത്തിലുടെ ഭരണം നിലനിര്‍ത്തിയിരുന്ന ബിജെപിയുടെ യാഥാര്‍ത്ഥ്യം ഇത്തവണ വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും അഹമ്മദ് പട്ടേല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com