'ഇസ്ലാമിലെ ഇല്ലാതാക്കുന്നതുവരെ തീവ്രവാദം നിലനില്‍ക്കും'; കേന്ദ്രമന്ത്രിയുടെ വിദ്വേഷ പ്രസംഗം ട്വീറ്റ് ചെയ്ത് പ്രകാശ് രാജ്

പ്രകാശ് രാജ് ട്വീറ്റ് ചെയ്തതോടെ മന്ത്രിയുടെ വാക്കുകള്‍ വിവാദമായിരിക്കുകയാണ്
'ഇസ്ലാമിലെ ഇല്ലാതാക്കുന്നതുവരെ തീവ്രവാദം നിലനില്‍ക്കും'; കേന്ദ്രമന്ത്രിയുടെ വിദ്വേഷ പ്രസംഗം ട്വീറ്റ് ചെയ്ത് പ്രകാശ് രാജ്

ബാംഗ്ലൂര്‍: വര്‍ഗ്ഗീയ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനന്ദ്കുമാര്‍ ഹെഗ്‌ഡെ വിവാദത്തില്‍. ഇസ്ലാമിനെ പിഴുതെറിയുന്നതുവരെ തീവ്രവാദത്തെ ഇല്ലാതാക്കാനാവില്ലെന്ന് പറയുന്ന മന്ത്രിയുടെ വീഡിയോ തെന്നിന്ത്യന്‍ നായകന്‍ പ്രകാശ് രാജാണ് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒരു പൊതുപരിപാടിക്കിടെയാണ് മന്ത്രി വിദ്വേഷപ്രസംഗം നടത്തിയത്. പ്രകാശ് രാജ് ട്വീറ്റ് ചെയ്തതോടെ മന്ത്രിയുടെ വാക്കുകള്‍ വിവാദമായിരിക്കുകയാണ്. 

ലോകത്ത് ഇസ്ലാം നിലനില്‍ക്കുന്ന കാലത്തോളം തീവ്രവാദവുമുണ്ടാകും. ഇസ്ലാമിനെ പിഴുതെറിയാതെ തീവ്രവാദത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നുമാണ് ഹെഗ്‌ഡെ പറയുന്നത്. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവാണ് ഹെഗ്‌ഡെ. 'മീഡിയകള്‍ക്ക് ആവസരമുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് മുഴുവന്‍ അതേപടി നല്‍കണം. ലോകത്തിന്റെ സമാധാനത്തെ തകര്‍ക്കുന്ന ബോംബാണ് ഇസ്ലാം. ഇസ്ലാം നിലനില്‍ക്കുന്ന കാലത്തോളം ഇവിടെ സമാധാനമുണ്ടാകില്ലെന്നു'മാണ് കന്നഡയിലുള്ള വീഡിയോയില്‍ അദ്ദേഹം പറയുന്നു. 

മന്ത്രിയുടെ ഹിന്ദുത്വ അജണ്ടയെ വിമര്‍ശിച്ചുകൊണ്ടാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടത്. 'ഈ മന്ത്രി പറയുന്നത് ലോകത്ത് നിന്ന് ഇസ്ലാമിനെ ഇല്ലാതാക്കണമെന്നാണ്. എന്നാല്‍ ഹിന്ദുത്വത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം പറയുന്നത് അതൊരു ജീവിത രീതിയാണെന്നും' പ്രകാശ് രാജ് ട്വിറ്ററിലൂടെ പറഞ്ഞു. വിവാദങ്ങളുടെ തോഴനാണ് കേന്ദ്രമന്ത്രി ഹെഗ്‌ഡെ. കര്‍ണാടക മുഖ്യമന്ത്രിസിദ്ധരാമയ്യക്കെതിരേ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് ഈ ആഴ്ച ആദ്യം ഹെഗ്‌ഡെക്കെതിരേ കേസ് എടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com