ജീവനുള്ള കുഞ്ഞ് മരിച്ചെന്നു വിധിയെഴുതിയ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി

 പ്രസവത്തിനിടെ മരിച്ചുവെന്നു ഡോക്ടര്‍മാര്‍ തെറ്റായി വിധി എഴുതിയ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഘിലെ മാക്‌സ് ഹോസ്പിറ്റലിന്റെ ലൈസന്‍സ് റദ്ദാക്കി - ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി
ജീവനുള്ള കുഞ്ഞ് മരിച്ചെന്നു വിധിയെഴുതിയ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി:  പ്രസവത്തിനിടെ മരിച്ചുവെന്നു ഡോക്ടര്‍മാര്‍ തെറ്റായി വിധി എഴുതിയ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഘിലെ മാക്‌സ് ഹോസ്പിറ്റലിന്റെ ലൈസന്‍സ് റദ്ദാക്കി. ഇത് സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. ആരോഗ്യമന്ത്രി സത്യേന്ദ്രജയിനാണ് ഇക്കാര്യം അറിയിച്ചത്. 

ആശുപത്രി അധികൃതരുടെ അശ്രദ്ധ അംഗീകരിക്കാനാകില്ലെന്നും ഷാലിമാര്‍ ഹോസ്പിറ്റലിന്റെ ലൈസന്‍സ് റദ്ദാക്കുന്നതായും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.

അധികൃതര്‍ മരിച്ചെന്ന് പറഞ്ഞ് കൈമാറിയ ഇരട്ട കുട്ടികളിലൊരാള്‍  ആറുദിസവത്തിനുശേഷമായിരുന്നു മരിച്ചത്. ഒരേ പ്രസവത്തില്‍ ജനിച്ച ആണ്‍കുട്ടിയും പെണ്‍കുട്ടിയും മരിച്ചുപോയെന്ന് മാതാപിതാക്കളെ അറിയിച്ച ഡോക്ടര്‍മാര്‍ കുഞ്ഞുങ്ങളുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കി അവര്‍ക്ക് കൈമാറുകയായിരുന്നു.  പെണ്‍കുഞ്ഞ് ജനിക്കും മുമ്പേ മരിച്ചിരുന്നെന്നും ആണ്‍കുഞ്ഞ് ജനിച്ച് നിമിഷങ്ങള്‍ക്കം ബേബി നഴ്‌സറിയില്‍ വച്ച് മരിച്ചെന്നുമാണ് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചത്. 

സംസ്‌കാരച്ചടങ്ങിന് തയ്യാറാകുമ്പോഴാണ് പെട്ടിക്കുള്ളില്‍ ആണ്‍ കുഞ്ഞിന് അനക്കം കണ്ടത്. ഉടന്‍ തന്നെ കശ്മീരി ഗേറ്റ് പ്രദേശത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മാസം തികയാതെ പ്രസവിച്ച ഈ കുഞ്ഞ് കഴിഞ്ഞ അഞ്ച് ദിവസം കൂടി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിച്ചിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റകരമായ അനാസ്ഥയാണ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com