യെച്ചൂരിയെ വീണ്ടും തള്ളി പിബി; കോണ്‍ഗ്രസുമായി ധാരണപോലും വേണ്ടെന്ന് കാരാട്ട് പക്ഷം 

ബിജെപി ഭരണം അവസാനിപ്പാക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ടതില്ലെന്നാണ് പിബിയിലെ ഭൂരിപക്ഷ തീരുമാനം.
യെച്ചൂരിയെ വീണ്ടും തള്ളി പിബി; കോണ്‍ഗ്രസുമായി ധാരണപോലും വേണ്ടെന്ന് കാരാട്ട് പക്ഷം 

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റനായി കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആവശ്യം പിബി തള്ളി. ബിജെപി ഭരണം അവസാനിപ്പാക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ടതില്ലെന്നാണ് പിബിയിലെ ഭൂരിപക്ഷ തീരുമാനം. കോണ്‍ഗ്രസുമായി പ്രത്യക്ഷത്തില്‍ ധാരണ പോലും വേണ്ടന്ന കാരാട്ടിന്റെ ബദല്‍ രേഖയ്ക്കാണ് പിബിയില്‍ അംഗീകാരം ലഭിച്ചത്.

കോണ്‍ഗ്രസുമായി നേരിട്ടു സഖ്യമുണ്ടാകാതെ തിരഞ്ഞെടുപ്പ് അടവുനയം വേണമെന്നായിരുന്നു യച്ചൂരി അവതരിപ്പിച്ച നയരേഖ വ്യക്തമാക്കുന്നത്. വ്യത്യസ്ത അഭിപ്രായമുയര്‍ന്നതോടെ ഇരുവരുടെയും നിലപാടുകള്‍ കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചയാകും.

അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയമായി യച്ചൂരി തയാറാക്കിയ രേഖയും പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രന്‍പിള്ളയും ചേര്‍ന്നു തയാറാക്കിയ ബദല്‍ രേഖയുമാണു പിബി പരിഗണിച്ചത്. ബൂര്‍ഷ്വാ - ഭൂവുടമ പാര്‍ട്ടികളോടു മുന്നണിയായും സഖ്യമായും സഹകരിക്കാതെ ഉചിതമായ തിരഞ്ഞെടുപ്പ് അടവുനയം വേണമെന്നാണ് യച്ചൂരിയുടെ നിലപാട്. കോണ്‍ഗ്രസുമായി പ്രത്യക്ഷത്തില്‍ ധാരണ പോലും വേണ്ടെന്നു കാരാട്ട് പക്ഷം വാദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com