കോണ്‍ഗ്രസ് സ്വാതന്ത്ര്യം നേടിത്തന്നു എന്നത് വലിയ നുണ; രാജ്യത്തെ വിഭജിച്ചത് നെഹ്‌റു:  ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ്

കോണ്‍ഗ്രസും ജവഹര്‍ലാല്‍ നെഹ്‌റുവുമാണ് രാജ്യത്തെ വിഭജിച്ചതെന്നും ഇന്ദ്രേഷ് കുമാര്‍
കോണ്‍ഗ്രസ് സ്വാതന്ത്ര്യം നേടിത്തന്നു എന്നത് വലിയ നുണ; രാജ്യത്തെ വിഭജിച്ചത് നെഹ്‌റു:  ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ്

ജയ്പുര്‍: രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നത് കോണ്‍ഗ്രസ് ആണെന്നത് നുണയാണെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. കോണ്‍ഗ്രസും ജവഹര്‍ലാല്‍ നെഹ്‌റുവുമാണ് രാജ്യത്തെ വിഭജിച്ചതെന്നും ഇന്ദ്രേഷ് കുമാര്‍ ആരോപിച്ചു.

കോണ്‍ഗ്രസിന്റെ സഹായത്താലാണ് രാജ്യം സ്വാതന്ത്ര്യം നേടിയത് എന്നത് വലിയ നുണയാണ്. വാസ്തവത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിക്കുകയാണ് ചെയ്തത്. ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തെ വിഭജിക്കുകയും വല്ലഭായ് പട്ടേല്‍ കൂട്ടിച്ചേര്‍ക്കുകയുമാണ് ചെയ്തതെന്ന് ഇന്ദ്രേകുമാര്‍ പറഞ്ഞു.

നിങ്ങള്‍ക്കു രാജ്യത്തെ സ്‌നേഹിക്കാനാവുന്നില്ലെങ്കില്‍ ഇവിടം വിട്ടു പോവുകയാണ് വേണ്ടത്. രാജ്യത്തെയോ ദേശീയ പതാകയെയോ അപമാനിക്കുന്നവരെ ശിക്ഷിക്കാന്‍ പുതിയ നിയമം നിര്‍മിക്കണമെന്ന് ആര്‍എസ്എസ് നേതാവ് ആവശ്യപ്പെട്ടു. 

ഇന്ത്യന്‍ ഭരണഘടനയില്‍ മുന്നൂറ്റി എഴുപതാം അനുച്ഛേദം ഉള്ളതുപോലെ ലോകത്ത് ഒരു ഭരണഘടനയിലും ഒരു താല്‍ക്കാലിക വകുപ്പ് ഉണ്ടാവില്ല. കശ്മീരിലെ ജനങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരേണ്ടതുണ്ടെന്നു പറഞ്ഞ ഇന്ദ്രേഷ് കുമാര്‍ ദോക്ലാം വിഷയത്തില്‍ ചൈനയ്ക്ക് ഇന്ത്യയുടെ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നെന്നും അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com