ഉദുമല്‍ പേട്ട ദുരഭിമാനകൊല: കൗസല്യയുടെ പിതാവ് ഉള്‍പ്പടെ  ആറ് പേര്‍ക്ക് വധശിക്ഷ

ഉദുമല്‍ പേട്ട ദുരഭിമാനകൊലയില്‍ കൗസല്യയുടെ പിതാവിന് വധശിക്ഷ. കൊലയാളി സംഘത്തിന് നേതൃത്വം നല്‍കിയ പ്രധാനി ജഗദീഷിനെയും മറ്റ്  ആറ്  പേരെയുമാണ്  കോടതി വധശിക്ഷയ്ക്ക് വിധിച്ചത്
ഉദുമല്‍ പേട്ട ദുരഭിമാനകൊല: കൗസല്യയുടെ പിതാവ് ഉള്‍പ്പടെ  ആറ് പേര്‍ക്ക് വധശിക്ഷ

ചെന്നൈ: ഉദുമല്‍ പേട്ട ദുരഭിമാനകൊലയില്‍ കൗസല്യയുടെ പിതാവിന് വധശിക്ഷ. കൊലയാളി സംഘത്തിന് നേതൃത്വം നല്‍കിയ പ്രധാനി ജഗദീഷിനെയും മറ്റ് നാലു
പേരയുമാണ്  കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. അമ്മയുള്‍പ്പടെ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. തിരുപ്പതി കോടതിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. 

പതിനൊന്നു പേരെ പ്രതിയാക്കിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.  2016മാര്‍ച്ച് 13നാണ് സംഭവം നടന്നത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട കൗസല്യ എന്നയുവതിയെ കല്യാണം കഴിച്ചതിന്റെ പകയായി കൗസല്യയുടെ രക്ഷിതാക്കള്‍ ക്വട്ടേഷന്‍ നല്‍കി ദളിത് യുവാവിനെ കൊല്ലുകയായിരുന്നു. ഉദുമല്‍പേട്ട് ടൌണിലാണ് കൊമരലിംഗം സ്വദേശിയും എന്‍ജിനിയറിങ് വിദ്യാര്‍ഥിയുമായ വി ശങ്കറിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നത്. കൗസല്യയുടെ അച്ഛനും അമ്മയും അമ്മാവനും ഉള്‍പ്പെടുയുളള പതിനൊന്നു പ്രതികളെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 160 ലധികം ആളുടെ മൊഴിയെടുത്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com