ഗുജറാത്തില്‍ ബിജെപി തോറ്റമ്പും; യോഗേന്ദ്ര യാദവിന്റെ പ്രവചനം ഇങ്ങനെ

ഗ്രാമീണ, ഇടത്തര നഗര മേഖലകളിലായിരിക്കും ബിജെപി ഏറ്റവുമധികം തിരിച്ചടിയേറ്റു വാങ്ങാന്‍ പോകുന്നതെന്നും യോഗേന്ദ്ര യാദവിന്റെ പ്രവചനകണക്കുകളില്‍ സൂചിപ്പിക്കുന്നു.
ഗുജറാത്തില്‍ ബിജെപി തോറ്റമ്പും; യോഗേന്ദ്ര യാദവിന്റെ പ്രവചനം ഇങ്ങനെ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ പരാജയമേറ്റു വാങ്ങുമെന്ന് ആംആദ്മി പാര്‍ട്ടി മുന്‍ ദേശീയ നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ്. കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്ന പ്രവചനമാണ് യോഗേന്ദ്ര നേതാവ് നടത്തിയിരിക്കുന്നത്. 

മൂന്ന് സാധ്യതകളാണ് യോഗേന്ദ്ര യാദവ് മുന്നോട്ടുവെയ്ക്കുന്നത്. 43 ശതമാനം വോട്ടോടെ 86 സീറ്റുകളില്‍ ബിജെപി ചുരുങ്ങുമെന്നതാണ് ആദ്യ സാധ്യത. 43 ശതമാനം വോട്ടോടെ 92 സീറ്റുനേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും യോഗേന്ദ്ര യാദവ് പ്രവചിക്കുന്നു. 

രണ്ടാമത്തെ സാധ്യതയില്‍ ബിജെപിയുടെ സീറ്റുകളുടെ എണ്ണം വീണ്ടു കുറയും. 41 ശതമാനം വോട്ടോടെ 65 സീറ്റുകളിലേയ്ക്ക് ബിജെപി കൂപ്പുകുത്തും. 113 സീറ്റ് നേടി കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കുമെന്നും യോഗേന്ദ്ര യാദവ് ട്വിറ്ററില്‍ കുറിച്ചു. 

ബിജെപി വന്‍ പരാജയമേറ്റു വാങ്ങുമെന്നത് തളളി കളയാന്‍ കഴിയുകയില്ല എന്നതാണ് മൂന്നാമത്തെ സാധ്യതയായി യോഗേന്ദ്ര യാദവ് ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമീണ, ഇടത്തര നഗര മേഖലകളിലായിരിക്കും ബിജെപി ഏറ്റവുമധികം തിരിച്ചടിയേറ്റു വാങ്ങാന്‍ പോകുന്നതെന്നും യോഗേന്ദ്ര യാദവിന്റെ പ്രവചനകണക്കുകളില്‍ സൂചിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com