രാമസേതു നിര്‍മ്മിച്ചത് വാനരസേനയല്ല മനുഷ്യന്‍ തന്നെയാണ്; പുതിയ തെളിവുകളുമായി അമേരിക്കന്‍ ചാനല്‍

ഇതോടെ ഏറെക്കാലമായി തുടരുന്ന ചര്‍ച്ചകള്‍ക്കും സംശയങ്ങള്‍ക്കും പുതിയ വഴിത്തിരിവവ് ഉണ്ടായിരിക്കുകയാണ്.
രാമസേതു നിര്‍മ്മിച്ചത് വാനരസേനയല്ല മനുഷ്യന്‍ തന്നെയാണ്; പുതിയ തെളിവുകളുമായി അമേരിക്കന്‍ ചാനല്‍

ഹൈന്ദവ വിശ്വാസപ്രകാരം രാമന്റെ വാനരസേന നിര്‍മിച്ചതെന്ന് സങ്കല്‍പമുള്ള കടല്‍പ്പാലം  മനുഷ്യ നിര്‍മിതമാണെന്ന വാദവുമായി അമേരിക്കന്‍ ചാനല്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇതോടെ ഏറെക്കാലമായി തുടരുന്ന ചര്‍ച്ചകള്‍ക്കും സംശയങ്ങള്‍ക്കും പുതിയ വഴിത്തിരിവവ് ഉണ്ടായിരിക്കുകയാണ്.

ഡിസ്‌കവറി കമ്മ്യൂണിക്കേഷന്‍സിന്റെ യുഎസിലെ സയന്‍സ് ചാനലാണ് ഇതേക്കുറിച്ച് നടത്തിയ പഠനങ്ങള്‍ 'വാട്ട് ഓണ്‍ എര്‍ത്ത്' എന്ന പരിപാടിയിലൂടെ പുറത്തുവിട്ടത്. ആദംസ് ബ്രിഡ്ജ് എന്ന് വിളിക്കപ്പെടുന്ന രാമസേതുവിനെ കുറിച്ച് ചാനല്‍ പുറത്ത് വിട്ട പ്രമോ 1.1 മില്ല്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.

ഹൈന്ദവ വിശ്വാസ പ്രകാരമുള്ള രാമസേതു സത്യമല്ലെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. മണല്‍ത്തിട്ട പ്രകൃതിദത്തമാണെങ്കിലും അതിന് മുകളിലുള്ള കല്ലുകള്‍ അങ്ങിനെയുള്ളതല്ല. കല്ലുകളുടെ പഴക്കം 7000 വര്‍ഷവും, മണല്‍ത്തിട്ടയ്ക്ക് 4000 വര്‍ഷവും പഴക്കമെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 

പാറക്കഷ്ണങ്ങള്‍ മനുഷ്യനിര്‍മിതമാണെന്നും പാറകള്‍ക്കിടയില്‍ പിന്നീട് മണല്‍ അടിഞ്ഞ് കൂടിയതാണെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചുണ്ണാമ്പുകല്ല് കൊണ്ട് നിര്‍മിച്ച തിട്ടകളാണ് രാമസേതുവില്‍ കാണുന്നതെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്.

ഇന്ത്യയിലെ രാമേശ്വരത്ത് പാമ്പന്‍ ദ്വീപുകള്‍ക്കും, ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപുകള്‍ക്കും ഇടയില്‍ 50 കീലോമീറ്റര്‍ നീളത്തിലാണ് രാമസേതു നിലനില്‍ക്കുന്നത്. സേതുസമുദ്രം കപ്പല്‍ പാത പദ്ധതി മുന്‍ യുപിഎ സര്‍ക്കാര്‍ മുന്നോട്ട് വച്ചതോടെയാണ് തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും ഇടയിലുള്ള ഈ ഭാഗം വിവാദങ്ങള്‍ക്കിടയായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com