'സംസ്‌കാരം നശിപ്പിക്കാന്‍ അനുവദിക്കില്ല' ;  സണ്ണി ലിയോണിന്റെ പുതുവല്‍സരാഘോഷ പരിപാടിക്കെതിരെ കന്നഡ സംഘടനകള്‍

"സണ്ണി നൈറ്റ് ഇന്‍ ബംഗളൂരു NYE 2018" എന്ന പേരിലാണ് ബംഗളൂരുവില്‍ പുതുവല്‍സരാഘോഷ പരിപാടി സംഘടിപ്പിപ്പിച്ചിട്ടുള്ളത്
'സംസ്‌കാരം നശിപ്പിക്കാന്‍ അനുവദിക്കില്ല' ;  സണ്ണി ലിയോണിന്റെ പുതുവല്‍സരാഘോഷ പരിപാടിക്കെതിരെ കന്നഡ സംഘടനകള്‍

ബംഗളൂരു ; ബോളിവുഡ് ഹോട്ട് സെന്‍സേഷന്‍ സണ്ണി ലിയോണിന്റെ ഇത്തവണത്തെ പുതുവല്‍സരാഘോഷ പരിപാടി ബംഗളൂരുവില്‍. "സണ്ണി നൈറ്റ് ഇന്‍ ബംഗളൂരു NYE 2018" എന്ന പേരിലാണ് പുതുവല്‍സരാഘോഷ പരിപാടി സംഘടിപ്പിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ പരിപാടിക്കെതിരെ ചില കന്നഡ സംഘടനകള്‍ രംഗത്തെത്തി. നാടിന്റെ സംസ്‌കാരം നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് കര്‍ണാടക രക്ഷണ വേദികെ യുവ സേന അടക്കമുള്ള സംഘടനകള്‍ സണ്ണി ലിയോണിന്റെ പരിപാടിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. 

സണ്ണി ലിയോണ്‍ ആരാണെന്ന് നമുക്കെല്ലാം അറിയാം. അവര്‍ ഇന്ത്യനോ, കന്നഡിഗനോ അല്ല. അവരുടെ ചരിത്രവും നമുക്ക് അറിയാം. നമ്മുടെ നാടിന്റെ സംസ്‌കാരം നശിപ്പിക്കുന്ന പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും യുവ സേന ജനറല്‍ സെക്രട്ടറി സയിദ് മിനാജ് പറഞ്ഞു. സണ്ണി ലിയോണിന്റെ പുതുവല്‍സരാഘോഷ പരിപാടിക്കെതിരെ 25 ജില്ലകളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കി. അതേസമയം കന്നഡ സംഘടനകളുടെ എതിര്‍പ്പിനെക്കുറിച്ച് പരിപാടിയുടെ സംഘാടകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഇതാദ്യമായല്ല സണ്ണി ലിയോണിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധവുമായി കര്‍ണാടക രക്ഷണ വേദികെ അടക്കമുള്ള സംഘടനകള്‍ രംഗത്ത് വരുന്നത്. രണ്ടാഴ്ച മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴും സണ്ണി ലിയോണിനെതിരെ പ്രതിഷേധം അരങ്ങേറിയിരുന്നു. ഡികെ എന്ന കന്നഡ സിനിമയില്‍ ശേഷമ്മ എന്ന ഗാനരംഗത്തില്‍ സണ്ണി ലിയോണ്‍ അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com