മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് മാസം പീഡിപ്പിച്ചു; പരാതിപ്പെട്ടപ്പോള്‍ ജീവനോടെ തീ കൊളുത്തി

പീഡനവിവരം പൊലീസില്‍ പരാതിപ്പെട്ടതിന്റെ ഭാഗമായി പെണ്‍കുട്ടിയെ ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഉത്തര്‍ പ്രദേശിലെ മെയിന്‍പ്പൂരി ജില്ലയിലാണ് സംഭവം
മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് മാസം പീഡിപ്പിച്ചു; പരാതിപ്പെട്ടപ്പോള്‍ ജീവനോടെ തീ കൊളുത്തി

മെയിന്‍പുരി: പീഡനവിവരം പൊലീസില്‍ പരാതിപ്പെട്ടതിന്റെ ഭാഗമായി പെണ്‍കുട്ടിയെ ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഉത്തര്‍ പ്രദേശിലെ മെയിന്‍പ്പൂരി ജില്ലയിലാണ് സംഭവം. പ്രതികളായ മൂന്നു പേര്‍ സംഭവത്തിന് ശേഷം ഒളിവിലാണ്. 

മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ്  മൂവരും  രണ്ടു മാസത്തോളമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനം പോലീസില്‍ പരാതിപ്പെട്ടതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താന്‍ പ്രതികളുടെ ശ്രമം

ഇവര്‍ പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി  മാതാപിതാക്കളെ അറിയിച്ചതിന് പിന്നാലെ കുടുംബം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല.  പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ പെണ്‍കുട്ടി മാത്രമുള്ള സമയത്തു വീട്ടില്‍ അതിക്രമിച്ചു കയറിയാണ് തീ കൊളുത്തിയതെന്ന് പെണ്‍കുട്ടി പറയുന്നു.

40 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്ത സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. പ്രതികളായ മൂന്നു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഒപി സിംഗ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com