പ്രണയിച്ച് വിവാഹം കഴിച്ചതിന് പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുത്തു; ജോലിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് അധ്യാപകര്‍

പ്രണയം വിദ്യാര്‍ത്ഥികളെ മോശമായി ബാധിക്കുമെന്ന് പറഞ്ഞാണ് പുലവ ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപകരെ ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടത്. 
പ്രണയിച്ച് വിവാഹം കഴിച്ചതിന് പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുത്തു; ജോലിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് അധ്യാപകര്‍

ശ്രീനഗര്‍: കശ്മീരില്‍ പ്രണയവിവാഹമെന്നാരോപിച്ച് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട അധ്യാപക ദമ്പതികളെ പ്രതിഷേധത്തെ തുടര്‍ന്ന് ജോലിയില്‍ തിരിച്ചെടുത്തു. മനുഷ്യാവകാശ കമ്മീഷനും വിദ്യാഭ്യാസവകുപ്പും ഇടപെട്ടതിനെ തുടര്‍ന്നാണ് വിവാദ ഉത്തരവ് പിന്‍വലിച്ചത്. പ്രണയം വിദ്യാര്‍ത്ഥികളെ മോശമായി ബാധിക്കുമെന്ന് പറഞ്ഞാണ് പുലവ ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപകരെ ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടത്. 

താരിഖ് ഭട്ട്, സുമയ ബഷീര്‍ എന്നിവരെയാണ് വിവാഹ ദിവസം തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. അധ്യാപകര്‍ വിവാഹത്തിന് മുന്‍പ് തന്നെ പ്രണയത്തിലായിരുന്നുവെന്നും ഇവരുടെ പ്രണയം കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നുമായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ആരോപണം. 

പോര്‍ മുസ്ലീം എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും സ്‌കൂളുകളിലായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജോലി നോക്കുകയായിരുന്നു ട്രാല്‍ സ്വദേശികളായ താരിഫ് ബാദും സുമയ്യ ബഷീറും. 

ഇരുവരുടെയും പ്രണയം സ്‌കൂളിലെ 2,000 വിദ്യാര്‍ത്ഥികളെയും 2,00 ജീവനക്കാരെയും ബാധിക്കുമെന്നാണ് സ്‌കൂള്‍ ചെയര്‍മാന്‍ ബഷീര്‍ മസൂദി ഉയര്‍ത്തിയ വാദം. തുടര്‍ന്ന് ഇരുവരെയും പിരിച്ച് വിടുകയായിരുന്നു. എന്നാല്‍ തങ്ങളുടേത് വീട്ടുകാര്‍ തീരുമാനിച്ച വിവാഹമായിരുന്നുവെന്ന് ദമ്പതികള്‍ വ്യക്തമാക്കി. വിവാഹ നിശ്ചയം മാസങ്ങള്‍ക്ക് മുന്‍പ് കഴിഞ്ഞതാണെന്നും അന്ന് സഹപ്രവര്‍ത്തകര്‍ക്കായി പാര്‍ട്ടിയും നടത്തിയിരുന്നുവെന്നും ഇത് എല്ലാവര്‍ക്കുമറിയാമെന്നും ഇവര്‍ പറഞ്ഞു.

സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വിവാദമായതോടെ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണമാവശ്യപ്പെട്ട് രംഗത്തെത്തി. ഡിസംബര്‍ 18ന് മുന്‍പ് സ്‌കൂള്‍ പ്രിന്‍സിപ്പളിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റിനേയും അധ്യാപകരെയും വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രശ്‌നം പരിഹരിച്ചതായി വിദ്യാഭ്യാസഡയറക്ടര്‍ അറിയിച്ചു. ഇതോടെ പിരിച്ചുവിട്ട ഉത്തരവ് സ്‌കൂള്‍ അധികൃതര്‍ പിന്‍വലിക്കുകയായിരുന്നു.

എന്നാല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അധിക്ഷേപം തുടരുന്ന സാഹചര്യത്തില്‍ ജോലിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് ദമ്പതികള്‍ വ്യക്തമാക്കി. 'ഡിസി ഓഫീസിന് മുന്നില്‍ വെച്ചുപോലും അവര്‍ ഞങ്ങളെ അധിക്ഷേപിക്കുകയുണ്ടായി. ഇനി സ്‌കൂളില്‍ ചെന്നാലും സ്ഥിതിക്ക് മാറ്റം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ തിരിച്ച് പോകേണ്ടെന്നാണ് ഞങ്ങളുടെ തീരുമാനം.' പുല്‍വാമ സ്വദേശികളാണ് താരിഖും സുമയയും വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com