ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് വിജയം ; അര്‍ജുന്‍ മോത്‌വാഡിയക്ക് തോല്‍വി 

മാണ്ഡ്‌വിയില്‍ മല്‍സരിച്ച കോണ്‍ഗ്രസ് നേതാവ് ശക്തി സിംഗ് ഗോഹിലും പരാജയപ്പെട്ട പ്രമുഖരില്‍ ഉള്‍പ്പെടുന്നു
ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് വിജയം ; അര്‍ജുന്‍ മോത്‌വാഡിയക്ക് തോല്‍വി 

അഹമ്മദാബാദ് : ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് വിജയം. നരേന്ദ്രമോദിയുടെ മണ്ഡലമായിരുന്ന മെഹ്‌സാനയില്‍ നിന്നാണ് പട്ടേല്‍ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജീവഭായ് പട്ടേലിനെയാണ് നിതിന്‍ പട്ടേല്‍ പരാജയപ്പെടുത്തിയത്. മുന്‍ എംപിയായ ജീവഭായ് കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. 

നിതിന്‍ പട്ടേല്‍
നിതിന്‍ പട്ടേല്‍

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ 2500 ലേറെ വോട്ടുകള്‍ക്ക് പിന്നാലായിരുന്നു നിതിന്‍ പട്ടേല്‍. ഏറെ സമയം ജീവബായ് പട്ടേല്‍ ലീഡ് നിലനിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ നിതിന്‍ പട്ടേല്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. പട്ടേല്‍ സംവരണ പ്രക്ഷോഭത്തെ തുടര്‍ന്ന് ഏറെ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു മെഹ്‌സാന. ബിജെപി മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ച നേതാക്കളില്‍ പ്രമുഖനാണ് നിതിന്‍ പട്ടേല്‍. 

അതേസമയം പോര്‍ബന്ദറില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അര്‍ജുന്‍ മോത്‌വാഡിയ പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി ബാബു ബോക്‌റിയയാണ്, ഗുജറാത്ത് മുന്‍ പിസിസി അധ്യക്ഷനായ മോത്വാഡിയയെ തോല്‍പ്പിച്ചത്. നിലവിലെ പോര്‍ബന്ദര്‍ എംഎല്‍എയും, ഗുജറാത്ത് മന്ത്രിയുമാണ് ബാബു ബോക്‌റിയ. നേരത്തെ പോര്‍ബന്ദറില്‍ നിന്നും ബോക്‌റിയയും, മോത്‌വാഡിയയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാണ്ഡ്‌വിയില്‍ മല്‍സരിച്ച കോണ്‍ഗ്രസ് നേതാവ് ശക്തി സിംഗ് ഗോഹിലും പരാജയപ്പെട്ട പ്രമുഖരില്‍ ഉള്‍പ്പെടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com