ഹിമാചല്‍ പ്രദേശിലെ തിയോഗില്‍ സിപിഎമ്മിന് വിജയം

സിപിഎം സ്ഥാനാര്‍ത്ഥി രാകേഷ് സിന്‍ഹ 7096 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 
ഹിമാചല്‍ പ്രദേശിലെ തിയോഗില്‍ സിപിഎമ്മിന് വിജയം

ഷിംല : ഹിമാചല്‍ പ്രദേശിലെ തിയോഗ് നിയമസഭാ മണ്ഡലത്തില്‍ സിപിഎം വിജയിച്ചു. സിപിഎം സ്ഥാനാര്‍ത്ഥി രാകേഷ് സിന്‍ഹ 7096 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിയാണ് രണ്ടാമത്. 

1993 ല്‍ എംഎല്‍എ ആയിരുന്നു രാകേഷ് സിന്‍ഹ. ഇത്തവണ ഹിമാചല്‍ പ്രദേശില്‍ സിപിഎം 13 സീറ്റിലാണ് മല്‍സരിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെക്കുന്ന തരത്തില്‍ ബിജെപിയാണ് ഹിമാചലില്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. 42 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com