ഓഖി: കേന്ദ്രം അനുവദിച്ചത് ഉയര്‍ന്ന വിലയ്ക്കുള്ള അരി; സംസ്ഥാനത്തിന് അധിക ബാധ്യത

ഓഖി: കേന്ദ്രം അനുവദിച്ചത് ഉയര്‍ന്ന വിലയ്ക്കുള്ള അരി; സംസ്ഥാനത്തിന് അധിക ബാധ്യത
ഓഖി: കേന്ദ്രം അനുവദിച്ചത് ഉയര്‍ന്ന വിലയ്ക്കുള്ള അരി; സംസ്ഥാനത്തിന് അധിക ബാധ്യത

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് അധിക ബാധ്യത വരുത്തി കേന്ദ്ര സര്‍ക്കാരിന്റെ ഓഖി 'സഹായം'. ഓഖി ദുരിത ബാധിതര്‍ക്കു നല്‍കാന്‍ അധിക നിരക്കിലുള്ള അരിയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു പിന്നാലെയാണ് 3555 മെട്രിക് ടണ്‍ അരി അനുവദിച്ചുകൊണ്ട് കേന്ദ്ര ഭക്ഷ്യമന്ത്രാലത്തിന്റെ അറിയിപ്പു വന്നത്.

കിലോയ്ക്ക് ഇരുപത്തി രണ്ടു രൂപ നിരക്കിലുള്ള അരിയാണ് സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത്. ഗതാഗത ചെലവുകള്‍ അടക്കം 25 രൂപയാണ് ഈ അരിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടിവരിക. 

ദുരിത ബാധിതകര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് സ്റ്റോക് ഉണ്ടായിരുന്ന രണ്ടു രൂപ, മൂന്നു രൂപ, എട്ടു രൂപ നിരക്കുകളിലുള്ള അരിയാണ് ഇതിനായി ഉപയോഗിച്ചുവരുന്നത്. ചില മേഖലകളില്‍ ഗുണനിലവാരം കുറഞ്ഞ അരി വിതരണം ചെയ്തത് പരാതിക്ക് ഇടയാക്കുകയും ചെയ്തു. 

സംസ്ഥാനത്തിന്റെ പക്കലുള്ള അരി എടുത്ത് ദുരന്തബാധിതര്‍ക്കു കൊടുത്തതിനു പകരമായി കേന്ദ്രം തരുന്ന അരി ഉപയോഗിക്കാമെങ്കിലും ഇത് സംസ്ഥാനത്തിന് അധിക ബാധ്യതയുണ്ടാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com