ജഗ്ഗി വസുദേവിന്റെ നദി സംരക്ഷണ പ്രചാരണം പണത്തിനും കീര്‍ത്തിക്കും:  പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേന്ദ്രസിങ്

പണത്തിനും കീര്‍ത്തിക്കും വേണ്ടിയാണ് ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷന്‍ നദി സംരക്ഷണ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേന്ദ്രസിങ്
ജഗ്ഗി വസുദേവിന്റെ നദി സംരക്ഷണ പ്രചാരണം പണത്തിനും കീര്‍ത്തിക്കും:  പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേന്ദ്രസിങ്

ന്യൂഡല്‍ഹി: പണത്തിനും കീര്‍ത്തിക്കും വേണ്ടിയാണ് ഗുരു ജഗ്ഗി വസുദേവിന്റെ ഇഷാ ഫൗണ്ടേഷന്‍ നദി സംരക്ഷണ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേന്ദ്രസിങ്. സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരും മതനേതാക്കളും പരസ്പരം അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുന്നതിനെതിരെയും ജലമനുഷ്യന്‍ എന്ന വിളിപ്പേരുളള രാജേന്ദ്രസിങ് താക്കീത് നല്‍കി.  


നദീസംരക്ഷണത്തിന്റെ ഭാഗമായി ഇഷാ ഫൗണ്ടേഷന്‍ രാജ്യമൊട്ടാകെ മിസ്ഡ് കോള്‍ പ്രചാരണം സംഘടിപ്പിച്ചുവരുകയാണ്. 'റാലി ഫോര്‍ റിവേഴ്‌സ്'എന്ന പേരിലുളള പ്രചരണപരിപാടിക്ക് ജനപങ്കാളിത്തം ഉറപ്പുവരുത്താനാണ്  മിസ്ഡ് കോള്‍ ക്യാംപെയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. 

ജഗ്ഗി വസുദേവുമായി കൂടിക്കാഴ്ച നടത്തിയ താന്‍ പ്രചാരണപരിപാടിയുടെ ഉദേശശുദ്ധിയില്‍ സംശയം രേഖപ്പെടുത്തിയതായി രാജേന്ദ്രസിങ് അറിയിച്ചു. എന്നാല്‍ തന്റെ ആശങ്കകള്‍ ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. നദികളെ ചൂഷണവിമുക്തമാക്കാന്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഇടയില്‍ ധാര്‍മ്മികപോരാളിയായാണ് നിലകൊള്ളേണ്ടത് എന്ന് ജഗ്ഗി വസുദേവിനെ ഓര്‍മ്മപ്പെടുത്തിയതായും രാജേന്ദ്രസിങ് പറഞ്ഞു.  മിസ്ഡ് കോള്‍ പോലുളള  പ്രചരണപരിപാടികളിലുടെ  നദികളെ പുനരുജ്ജീവിപ്പിക്കുന്നത് അസാധ്യമാണെന്നും രാജേന്ദ്രസിങ് മുന്നറിയിപ്പ് നല്‍കി.


 രാജ്യത്തെ വറ്റിവരണ്ട നദികളെ പുനരുജ്ജീവിപ്പിക്കാനുളള കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുകയാണ് ഇഷാ ഫൗണ്ടേഷന്റെ പ്രചാരണ പരിപാടിയുടെ ലക്ഷ്യം. ഇതിലുടെ രാജ്യത്തിന്റെ ജീവനാഡികളായ നദികളെ സംരക്ഷിക്കാന്‍ കഴിയുമെന്ന് ഇഷാ ഫൗണ്ടേഷന്‍ കരുതുന്നു. ഈ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം അസാം സംസ്ഥാനവുമായി ഇഷാ ഫൗണ്ടേഷന്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com