മണി ശങ്കര്‍ അയ്യരുടെയും സിബലിന്റെയും വാക്കുകള്‍ കോണ്‍ഗ്രസിനു തിരിച്ചിടയായി: വീരപ്പ മൊയ്‌ലി

മണി ശങ്കര്‍ അയ്യരുടെയും സിബലിന്റെയും വാക്കുകള്‍ കോണ്‍ഗ്രസിനു തിരിച്ചിടയായി: വീരപ്പ മൊയ്‌ലി
മണി ശങ്കര്‍ അയ്യരുടെയും സിബലിന്റെയും വാക്കുകള്‍ കോണ്‍ഗ്രസിനു തിരിച്ചിടയായി: വീരപ്പ മൊയ്‌ലി

ന്യൂഡല്‍ഹി: മണി ശങ്കര്‍ അയ്യരുടെയും കപില്‍ സിബലിന്റെയും വിവാദ പ്രസ്താവനകള്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിന് മങ്ങലേല്‍പ്പിച്ചിരിക്കാമെന്ന് മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്‌ലി. രാഹുല്‍ ഗാന്ധി ഉണ്ടാക്കിയ മേല്‍ക്കൈ ഇല്ലാതാതാക്കാനാണ് ഇവരുടെ പ്രസ്താവനകള്‍ വഴിവച്ചതെന്ന് വീരപ്പമൊയ്‌ലി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീച് എന്നു വിശേഷിപ്പിച്ചതിന് മണി ശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. മണിശങ്കര്‍ അയ്യര്‍ ഒഴിവാക്കേണ്ടിയിരുന്ന പ്രയോഗമാണ് അതെന്ന് വീരപ്പമൊയ്‌ലി ചൂണ്ടിക്കാട്ടി. ആ പ്രയോഗത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് മോദി കാര്യമായി ഉപയോഗിച്ചു. 

ബാബരി കേസ് പൊതുതെരഞ്ഞെടുപ്പു വരെ നീട്ടിവയ്ക്കണമെന്ന് കപില്‍ സിബല്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടതും കോണ്‍ഗ്രസിനു തിരിച്ചടിയായിട്ടുണ്ടാവാം. കോണ്‍ഗ്രസിന് അങ്ങനെയൊരു നിലപാടില്ല. സിബല്‍ അതു പറയാന്‍ പാടില്ലായിരുന്നു. ഇതെല്ലാം മോദി തെരഞ്ഞെടുപ്പില്‍ എങ്ങനെ ഉപയോഗിച്ചു എന്നതു നാം കണ്ടതാണ്. നേതാക്കള്‍ കുറെക്കൂടി ജാഗ്രത പാലിക്കേണ്ടതുണ്ട്് എന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്ന് വീരപ്പ മൊയ്‌ലി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com