ആത്മപ്രശംസ ആവശ്യമില്ല; കോടതി വിധി സ്വയം സംസാരിക്കുന്നു: മന്‍മോഹന്‍ സിങ് 

യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വന്‍ ആരോപണങ്ങള്‍ക്ക് അടിത്തറയില്ലെന്ന് കോടതി കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ആത്മപ്രശംസ ആവശ്യമില്ല; കോടതി വിധി സ്വയം സംസാരിക്കുന്നു: മന്‍മോഹന്‍ സിങ് 

ന്യൂഡല്‍ഹി: ഒരുതരത്തിലും ആത്മപ്രശംസ തനിക്കാവശ്യമില്ലെന്നും കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്നും ടുജി സ്‌പെക്ട്രം അഴിമതി കേസ് വിധിയോട് പ്രതികരിച്ച് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. കേസിലെ മുഴുവന്‍ പ്രതികളേയും ഡല്‍ഹി സിബിഐ പ്രത്യേക കോടതി വെറുതെവിട്ടു. 

യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വന്‍ ആരോപണങ്ങള്‍ക്ക് അടിത്തറയില്ലെന്ന് കോടതി കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ രാജ്യത്ത് നീതി നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ടുജി പ്രതികള്‍ നിരപരാധികളാണെന്ന കോടതിവിധിയെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. 

ഡിഎംകെ നേതാക്കളായ എ.രാജയും കനിമൊഴിയും മുഖ്യപ്രതികളായിരുന്ന ടുജി സ്‌പെക്ട്രം അഴിമതി കേസാണ് രണ്ടാം യുപിഎയുടെ പിന്നീടുള്ള തെരഞ്ഞെടുപ്പ് തോല്‍വിക്ക് വഴിതെളിച്ചത്.മേല്‍ക്കോടതികളില്‍ അപ്പീല്‍ സാധ്യത നിലനില്‍ക്കെ ഇത് അന്തിമവിധിയായി കണക്കാക്കാനാകില്ലെങ്കിലും 2ജി സ്‌പെക്ട്രം അഴിമതിയുടെ പേരില്‍ കടുത്ത ആരോപണങ്ങള്‍ നേരിട്ട കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും വലിയ ആശ്വാസമാണ് ഈ വിധി. 

2007-08 കാലയളവില്‍ ടെലികോം കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിഎജി വിനോദ് റായിയുടെ കണ്ടെത്തലായിരുന്നു കേസിനാസ്പദമായ സംഭവം. മുന്‍ സിഎജി വിനോദ് റായ് മാപ്പു പറയണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com