ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് നിന്നും വീണ്ടും പീഡനവാര്‍ത്ത. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാന്ഗീര് പുരിയില്‍ അഞ്ച് കൗമാരക്കാര്‍ ചേര്‍ന്ന് 22 കാരിയെ പീഡിപ്പിച്ചതായാണ് പരാതി. ഇതില്‍ നാലുപേര്‍ 18 വയസ്സ് തികയാത്തവരാണ്. പ്രതികളിലൊരാളായ കൗമാരക്കാരനും യുവതിയും സുഹൃത്തുക്കളായിരുന്നു. ബുധനാഴ്ച യുവതിയെ ഇയാള്‍ വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചു.
യുവതി വീട്ടിലെത്തിയപ്പോള്‍, കൗമാരക്കാരനൊപ്പം മറ്റ് നാലു സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു. ഇവര്‍ തന്നെ ബലമായി മദ്യം കഴിപ്പിക്കുകയും തുടര്‍ന്ന് ഓരോരുത്തരായി ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി.
സംഭവം പുറത്താരോടെങ്കിലും പറയുകയോ, പരാതിപ്പെടുകയോ ചെയ്താല്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അഞ്ചു പ്രതികളെയും പൊലീസ് അറസ്റ്റുചെയ്തു. ഇവരില്‍ 18 വയസ്സു തികഞ്ഞ ഒരു പ്രതിയെ തീഹാര്‍ ജയിലിലും, മറ്റുള്ളവരെ ജുവനൈല്‍ ഹോമിലും അടച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ