മോദിയോട് ഞാന്‍ മാപ്പ് പറയില്ല; റിപബ്ലിക് ടിവിയെ പൊളിച്ചടുക്കി ജിഗ്നേഷ് മേവാനി

 ജിഗ്നേഷ് മേവാനിയെക്കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ട റിപബ്ലിക് ടിവി ജേര്‍ണലിസ്റ്റിനെ പൊളിച്ചടുക്കി ജിഗ്നേഷ്
മോദിയോട് ഞാന്‍ മാപ്പ് പറയില്ല; റിപബ്ലിക് ടിവിയെ പൊളിച്ചടുക്കി ജിഗ്നേഷ് മേവാനി

മോദിയുടെ പ്രസംഗങ്ങള്‍ ബോറടിപ്പിക്കുന്നതാണെന്നും മോദി ഹിമാലയത്തില്‍ പോയി തപസ്സിരിക്കണമെന്നും പറഞ്ഞ ജിഗ്നേഷ് മേവാനിയെക്കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ട റിപബ്ലിക് ടിവി ജേര്‍ണലിസ്റ്റിനെ പൊളിച്ചടുക്കി ജിഗ്നേഷ്. 

ജിഗ്നേഷ് മോദിക്കെതിരെ നടത്തിയത് വ്യക്തിപരമായ ആക്രമണമാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും അതുകൊണ്ട് ജിഗ്നേഷ് മാപ്പ് പറയണം എന്നുമായിരുന്നു റിപ്പോര്‍ട്ടര്‍ പ്രിയങ്ക ശര്‍മ്മയുടെ ആവശ്യം. എന്നാല്‍ താന്‍ ഒരിക്കലും മാപ്പ് പറയില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്നും ജിഗ്നേഷ് തറപ്പിച്ചു പറഞ്ഞു. 

വീണ്ടും പ്രകോപനപരമായി പ്രിയങ്ക ഇതേകാര്യം തന്നെ ആവര്‍ത്തിച്ചപ്പോള്‍, തനിക്കെതിരെ മോദിയും വിജയ് രൂപാണിയും അമിത് ഷായും പറഞ്ഞത് താന്‍ ജിഹാദി ഫണ്ട് നേടിയാണ് മത്സരിച്ചത് എന്നായിരുന്നുവെന്നും ഇത് വ്യക്തിപരമായ ആക്രമണം അല്ലെ എന്ന് ജിഗ്നേഷ് തിരിച്ചു ചോദിച്ചു. എന്നാല്‍ അത് രാഷ്ട്രീയ വിമര്‍ശനം ആണെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇതിനെ പരിഹസിച്ച മേവാനി, താന്‍ പറയുമ്പോള്‍ വ്യക്തിപരമായ ആക്രമണമാവുകയും അവര്‍ പറയുമ്പോള്‍ രാഷ്ട്രീയ വിമര്‍ശനം ആകുന്നത് എങ്ങനെയാണെന്നും തിരിച്ചു ചോദിച്ചു. എന്നാല്‍ അതിന് പ്രിയങ്കയ്ക്ക് കൃത്യമായ മറുപടിയില്ലായിരുന്നു. പകരം സ്ഥിരം റിപബ്ലിക് റിപ്പോര്‍ട്ടര്‍മാര്‍ ചെയ്യുന്നതുപോലെ ബഹളമുണ്ടാക്കി മേവാനിയെ പ്രകോപിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ സംയമനം വിടാതെ മറുപടി പറഞ്ഞ മേവാനി, മോദി പറയുന്ന ഒന്നിലും സത്യമില്ലെന്നും പ്രസംഗങ്ങള്‍ യുവാക്കളെ ബോറടുപ്പിക്കുന്നെന്നും മോദി ഭരണം അവസാനിപ്പിക്കാന്‍ സമയാമെന്നും പറഞ്ഞു. 

നിങ്ങള്‍ കോടിക്കണക്കിന് ആളുകള്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെയാണ് ബഹുമാനിക്കാതിരിക്കുന്നത് എന്ന് പറഞ്ഞ പ്രിയങ്കയോട്, കോടിക്കണക്കിനാളുകളെ താന്‍ ബഹുമാനിക്കുന്നെന്നും മോദിക്കുള്ളത് കളങ്കിത ചരിത്രമാണെന്നും മേവാനി പറഞ്ഞു. നേരത്തേയും ശക്തമായ ഭാഷയില്‍ മോദിയെ വിമര്‍ശിച്ച് മേവാനി രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com