രാജ്യസഭയില്‍ വായ തുറക്കാന്‍ അനുവദിച്ചില്ല, പറയാനുള്ളത് ഫേയ്‌സ്ബുക്കിലൂടെ പറഞ്ഞ് സച്ചിന്‍

ഇന്ത്യയെ എങ്ങനെ ഒരു കായിക രാജ്യമാക്കാം എന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്
രാജ്യസഭയില്‍ വായ തുറക്കാന്‍ അനുവദിച്ചില്ല, പറയാനുള്ളത് ഫേയ്‌സ്ബുക്കിലൂടെ പറഞ്ഞ് സച്ചിന്‍

രാജ്യസഭയില്‍ ആദ്യമായി പ്രസംഗിക്കാന്‍ എത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ഒരു വാക്ക് പോലും പറയാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇതിന് പകരമായി സോഷ്യല്‍ മീഡിയയിലൂടെ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് സച്ചിന്‍. ഇന്ത്യയെ എങ്ങനെ ഒരു കായിക രാജ്യമാക്കാം എന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. 

ലോകത്തെ മാറ്റാനുള്ള ശക്തി സ്‌പോര്‍ട്‌സിനുണ്ടെന്നും അത് ജനങ്ങള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. കായിക സംസ്‌കാരം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ രാജ്യസഭയില്‍ ഇതായിരുന്നു എനിക്ക് പറയാനുണ്ടായിരുന്നത് എന്ന ആമുഖത്തോടെയാണ് സച്ചിന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. കായികക്ഷമതയും ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കേണ്ട ആവശ്യകതയെ കുറിച്ചാണ് വീഡിയോയില്‍ സച്ചിന്‍ സംസാരിക്കുന്നത്.

കായികമത്സരങ്ങളെ സ്‌നേഹിക്കുന്ന ഒരു രാജ്യത്തെ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഒരു രാജ്യമാക്കി മാറ്റാനുള്ള ഉദ്യമത്തിന് തുടക്കം കുറിക്കുകയാണെന്നും എല്ലാവരും ചേര്‍ന്ന് ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.  കുട്ടികളുടെ കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായികമേഖലയുടെ ഭാവിയും എന്ന വിഷയത്തിലായിരുന്നു സച്ചിന്‍ സംസാരിക്കാനിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് എംപിമാരുടെ ബഹളത്തെ തുടര്‍ന്ന് സച്ചിന് അതിനുള്ള അവസരം ലഭിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com