'വാട്ട് ആന്‍ ഐഡിയ സര്‍ജി'; മൊബൈലിന്റെ വികിരണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള വിദ്യയുമായി കേന്ദ്രമന്ത്രി

ര്‍പ്പിള്‍ കളര്‍ റിസീവറിലൂടെ ഫോണ്‍ ചെയ്യുന്ന ജാവേദ്കറിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്
'വാട്ട് ആന്‍ ഐഡിയ സര്‍ജി'; മൊബൈലിന്റെ വികിരണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള വിദ്യയുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി; മൊബൈലില്‍ നിന്ന് വരുന്ന വികിരണങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്ന് ആലോചിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഇനി അധികം തല പുകയ്ക്കണ്ട. മൊബൈല്‍ വികിരണങ്ങളെ തടയാനുള്ള ഉപായം കണ്ടെത്തിയിരിക്കുകയാണ് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കര്‍. 

പാര്‍ലമെന്റില്‍ ശീതകാല സമ്മേളനത്തിനായി ജാവദേക്കര്‍ എത്തിയത് ഒരു ഫാന്‍സി റിസീവറുമായിട്ടാണ്. മന്ത്രിയുടെ കൈയിലിരിക്കുന്ന പര്‍പ്പിള്‍ നിറത്തിലുള്ള വസ്തുവിന്റെ ഉപയോഗം ആദ്യം ആര്‍ക്കും മനസിലായില്ല. എന്നാല്‍ റിസീവറിലൂടെ അദ്ദേഹം ഫോണ്‍ചെയ്യാന്‍ തുടങ്ങിയതോടെയാണ് അത് ആത്മരക്ഷാര്‍ത്ഥം കൊണ്ടുനടക്കുന്ന വസ്തുവാണെന്ന് മനസിലായത്. എന്തായാലും ജാവദേക്കറിന്റെ ലാന്‍ഡ്‌ലൈന്‍ റിസീവറാണ് ഇപ്പോള്‍ പ്രധാന സംസാരവിഷയം. 

മൊബൈല്‍ ഫോണ്‍ ചെവിയോട് ചേര്‍ത്തുവെക്കുന്നതിന് പകരമായി റിസീവന്‍ മൊബൈലില്‍ കുത്തിയാണ് അദ്ദേഹം ഫോണ്‍ ചെയ്യുന്നത്. മൊബൈലില്‍ നിന്ന് വരുന്ന അപകടകാരികളായ വികിരണങ്ങളില്‍ സ്വയം രക്ഷപ്പെടുന്നതിനായാണ് അദ്ദേഹം റിസീവര്‍ ഉപയോഗിക്കുന്നത്. പര്‍പ്പിള്‍ കളര്‍ റിസീവറിലൂടെ ഫോണ്‍ ചെയ്യുന്ന ജാവേദ്കറിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com