വീട്ടില്‍ ഒരുക്കിയ ക്രിസ്മസ് ട്രീയുടെ ഫോട്ടോയിട്ടു; അമിര്‍ ഖാന് നേര്‍ക്ക് അധിക്ഷേപം

താന്‍ ഒരുക്കിയ ക്രിസ്മസ് ട്രീയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തതാണ് ആമിറിന് വിനയായത്
വീട്ടില്‍ ഒരുക്കിയ ക്രിസ്മസ് ട്രീയുടെ ഫോട്ടോയിട്ടു; അമിര്‍ ഖാന് നേര്‍ക്ക് അധിക്ഷേപം

ആഘോഷ നാളുകളില്‍ അതിനോട് അനുബന്ധിക്കുന്ന ഫോട്ടോകളുമായി ആശംസ നേരുന്നതില്‍ പുതുമയൊന്നുമില്ല. പക്ഷേ അധിക്ഷേപങ്ങള്‍ നേരിടാന്‍ ചിലപ്പോള്‍ ആ ആശംസ മതിയാവും. ബോക്‌സറായ അമീര്‍ ഖാനാണ് ഇപ്പോള്‍ ഇത്തരം മത ഭ്രാന്തന്മാരുടെ ആക്രമണത്തിന് വിധേയമാകുന്നത്. 

താന്‍ ഒരുക്കിയ ക്രിസ്മസ് ട്രീയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തതാണ് ആമിറിന് വിനയായത്. എല്ലാവരും  ഉറക്കത്തിലേക്ക് നീങ്ങിയപ്പോള്‍ ഡാഡി ക്രിസ്മസ് ട്രീ ഉയര്‍ത്തി എന്നായിരുന്നു വീട്ടിലെ ക്രിസ്മസ് ട്രീയ്ക്ക് ഒപ്പം ആമിര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

 

A post shared by Amir Khan (@amirkingkhan) on

നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അള്ളാഹു മരണ ശിക്ഷ നല്‍കും. യഥാര്‍ഥ മുസ്ലീം ഒരിക്കലും ക്രിസ്മസ് ട്രീ ഒരുക്കില്ല. ഇതോടെ നിങ്ങള്‍ യഥാര്‍ഥ മുസ്ലീം അല്ല എന്ന് വ്യക്തമായിരിക്കുകയാണെന്നുമെല്ലാമാണ് ആമിറിന് ഇന്‍സ്റ്റഗ്രാമിലൂടെ ലഭിക്കുന്ന പ്രതികരണങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com