1970ല്‍ തുടങ്ങി..ലാലു ജയിലിലെത്തുന്നത് ഇത് ഒന്‍പതാം തവണ

കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ലാലു ജയിലില്‍ എത്തുന്നത് ഇത് ഒന്‍പതാം തവണ. റാഞ്ചിയിലെ ബിസ്രാ മുണ്ട സെന്‍ട്രല്‍ ജയിലില്‍ ഇത് മൂന്നാമൂഴമാകും
1970ല്‍ തുടങ്ങി..ലാലു ജയിലിലെത്തുന്നത് ഇത് ഒന്‍പതാം തവണ

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ലാലു ജയിലില്‍ എത്തുന്നത് ഇത് ഒന്‍പതാം തവണ. റാഞ്ചിയിലെ ബിസ്രാ മുണ്ട സെന്‍ട്രല്‍ ജയിലില്‍ ഇത് മൂന്നാമൂഴമാകും. നേരത്തെ 2001ലും 2013ലുമാണ് ലാലു ഇവിടെ ജയില്‍ വാസം അനുഭവിച്ചത്

ലാലുവിന്റെ ആദ്യജയില്‍ വാസം 1970 കളിലായിരുന്നു. മിസാ തടവുകാരനായി ഒരുമാസമാണ് അന്ന് ലാലു ജയിലില്‍ കിടന്നത്. മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരില്‍ 84.5 ലക്ഷം രൂപ വ്യാജ രേഖകള്‍ ഹാജരാക്കി ട്രഷറിയില്‍ നിന്ന് പിന്‍വലിച്ച കേസിലാണ് റാഞ്ചി പ്രത്യേക കോടതി ജഡ്ജി ശിവ്പാല്‍ സിംഗ് വിധി പറഞ്ഞത്. തൊണ്ണൂറുകളില്‍ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച കേസാണ് കാലിത്തീറ്റ കുംഭകോണ കേസ്. 950 കോടി രൂപയുടെ അഴിമതിയില്‍ സിബിഐ 64 കേസാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ആറുകേസുകളില്‍ ലാലുപ്രസാദ് യാദവ് പ്രതിയാണ്. 

2013ല്‍ 37.5 കോടി രൂപയുടെ അഴിമതി നടന്ന ആദ്യ കേസില്‍ ലാലുവിന് അഞ്ച് വര്‍ഷത്തെ കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചിരുന്നു. രണ്ടുമാസത്തോളം ജയിലിലായ ലാലുവിന് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു. കോടതി വിധിയെ തുടര്‍ന്ന് ലാലുവിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാവുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കും നേരിട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com