രാജസ്ഥാനിലെ ബസ് അപകടം: ബസ് ഓടിച്ചിരുന്നത് 16വയസുകാരന്‍

32പേരുടെ ജീവനെടുത്ത സവായി മധോപൂര്‍ ബസ് അപകടത്തില്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ ബസ് ഓടിച്ചിരുന്നത് 16 വയസുകാരനെന്ന് റിപ്പോര്‍ട്ടുകള്‍.
രാജസ്ഥാനിലെ ബസ് അപകടം: ബസ് ഓടിച്ചിരുന്നത് 16വയസുകാരന്‍

ജയ്പൂര്‍: 32പേരുടെ ജീവനെടുത്ത സവായി മധോപൂര്‍ ബസ് അപകടത്തില്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ ബസ് ഓടിച്ചിരുന്നത് 16 വയസുകാരനെന്ന് റിപ്പോര്‍ട്ടുകള്‍. ബസില്‍ കണ്‍ടക്ടറായി ജോലി ചെയ്തിരുന്ന കൗമാരക്കാരനാണ് അപകടസമയത്ത് ബസ് ഓടിച്ചിരുന്നതെന്നും അമിതവേഗതയെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയുമായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

തനിക്ക് ഉറങ്ങാനായി  ബസില്‍ കണ്‍ടക്ടറായിരുന്ന 16 വയസുകാരനെ െ്രെഡവര്‍ വണ്ടിയോടിക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ഇരുവരും മരിച്ചു. നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരിയിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com