ഹരിദ്വാര്‍ ജയിലില്‍ 16 തടവുകാര്‍ക്ക് എയിഡ്‌സ് ; ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

ഹരിദ്വാര്‍ ജില്ലാ ജയിലില്‍ 1175 തടവുകാരാണ് ഉള്ളത്. ഇതില്‍ പുരുഷ തടവുകാര്‍ക്കാണ് എയിഡ്‌സ് സ്ഥിരീകരിച്ചത്.
ഹരിദ്വാര്‍ ജയിലില്‍ 16 തടവുകാര്‍ക്ക് എയിഡ്‌സ് ; ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

ഹരിദ്വാര്‍ : ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജയിലില്‍ എയിഡ്‌സ് പടരുന്നതായി റിപ്പോര്‍ട്ട്. ജയിലിലെ 16 തടവുകാര്‍ക്ക് എയിഡ്‌സ് രോഗ ബാധ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് സംസ്ഥാന എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അന്വേഷണം ആരംഭിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ജില്ലാ കളക്ടര്‍ ദീപക് റാവത്ത് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.  തടവുകാരുടെ ചികില്‍സ സംബന്ധിച്ച രേഖകള്‍ സഹിതം നല്‍കാനാണ് നിര്‍ദേശം. 

ഹരിദ്വാര്‍ ജില്ലാ ജയിലില്‍ 1175 തടവുകാരാണ് ഉള്ളത്. ഇതില്‍ പുരുഷ തടവുകാര്‍ക്കാണ് എയിഡ്‌സ് സ്ഥിരീകരിച്ചത്. തടവുകാര്‍ക്ക് വളരെ ചെറുപ്പത്തിലേ എയിഡ്‌സ് ബാധിച്ചതെന്നാണ് അന്വേഷണത്തിലെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ജയില്‍ അധികൃതരുടെ നിരുത്തരവാദത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 

തടവുകാര്‍ ഒരേ സിറിഞ്ച് ഉപയോഗിച്ചതാണ് എയിഡ്‌സ് പടരാന്‍ കാരണമായതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരണത്തിന് ഹരിദ്വാര്‍ ജയില്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com