ജനാധിപത്യത്തില്‍ വിശ്വാസമില്ലെങ്കില്‍ പോയി നക്‌സലൈറ്റാകൂ, ഞങ്ങള്‍ വെടിവെച്ചുകൊന്നോളാം ;  ഡോക്ടര്‍മാരോട് കേന്ദ്രമന്ത്രി 

ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് ഡോക്ടര്‍മാര്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നതെങ്കില്‍ അവര്‍ പോയി നക്‌സലൈറ്റാകട്ടെ എന്ന് കേന്ദ്രമന്ത്രി
ജനാധിപത്യത്തില്‍ വിശ്വാസമില്ലെങ്കില്‍ പോയി നക്‌സലൈറ്റാകൂ, ഞങ്ങള്‍ വെടിവെച്ചുകൊന്നോളാം ;  ഡോക്ടര്‍മാരോട് കേന്ദ്രമന്ത്രി 

ചന്ദ്രാപൂര്‍: ജനാധിപത്യത്തില്‍ വിശ്വാസമില്ലെങ്കില്‍ പോയി നക്‌സലൈറ്റാകൂ എന്ന് ഡോക്ടര്‍മാരോട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ ജനറിക് മെഡിസിന്‍ സ്റ്റോറിന്റെ ഉദ്ഘാടന ചടങ്ങില്‍ എത്താതിരുന്ന സീനിയര്‍ ഡോക്ടര്‍മാരുടെ നടപടിയെ വിമര്‍ശിച്ചാണ് കേന്ദ്രമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. മേയറും, ഡെപ്യൂട്ടി മേയറും അടക്കമുള്ളവര്‍ വന്നു. എന്നാല്‍ സീനിയര്‍ ഡോക്ടര്‍മാര്‍ ചടങ്ങില്‍ സംബന്ധിച്ചില്ല. എന്തുകൊണ്ടാണിത്. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് ഡോക്ടര്‍മാര്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നതെങ്കില്‍ അവര്‍ പോയി നക്‌സലൈറ്റാകട്ടെ എന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 

നക്‌സലൈറ്റുകള്‍ എന്താണ് ചെയ്യുന്നത്. അവര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ല. നക്‌സലൈറ്റുകളായാല്‍ സര്‍ക്കാര്‍ വെടിയുണ്ട കൊണ്ട് നേരിട്ടുകൊള്ളാം. വെടിവെച്ച് കൊന്നോളാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍, സീനിയര്‍ ഡോക്ടര്‍മാര്‍ എങ്ങനെ അവധിയില്‍ പോകുമെന്ന് ആഹിര്‍ ചോദിച്ചു. 

മഹാരാഷ്ട്രയില്‍ നക്‌സലിസം ഏറ്റവും ശക്തമായ നാലു ജില്ലകളിലൊന്നാണ് ചന്ദ്രാപൂര്‍. കഴിഞ്ഞ ദിവസവും ചന്ദ്രാപൂര്‍ ജില്ലയില്‍ നക്‌സല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്രമന്ത്രി ഹന്‍സ് രാജ് ആഹിറാകട്ടെ, ചന്ദ്രാപൂരില്‍ നിന്നാണ് പാര്‍ലമെന്റിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com