'കാലില്ലാതെ എവറസ്റ്റ് കീഴടക്കാം, പക്ഷേ ക്ഷേത്രത്തില്‍ കയറാന്‍ സാരി മസ്റ്റാ';കാലില്ലാതെ എവറസ്റ്റ് കീഴടക്കിയ അരുണിമയ്ക്ക് ക്ഷേത്ര വിലക്ക്‌

ട്രാക് സ്യൂട്ട് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാലാണ് അരുണിമയെ തടഞ്ഞതെന്നാണ് അധികൃതരുടെ ഭാഷ്യം
'കാലില്ലാതെ എവറസ്റ്റ് കീഴടക്കാം, പക്ഷേ ക്ഷേത്രത്തില്‍ കയറാന്‍ സാരി മസ്റ്റാ';കാലില്ലാതെ എവറസ്റ്റ് കീഴടക്കിയ അരുണിമയ്ക്ക് ക്ഷേത്ര വിലക്ക്‌

ഒറ്റക്കാലുമായി എവറസ്റ്റ് കീഴടക്കിയ അരുണിമ സിന്‍ഹയ്ക്ക് ക്ഷേത്രത്തില്‍ വിലക്ക്. ഉജ്ജയ്‌നിലെ മഹാകള്‍ ക്ഷേത്രത്തിലാണ് മുന്‍ ദേശിയ വോളിബോള്‍ ടീമംഗം കൂടിയായ അരുണിമയെ പ്രവേശിപ്പിക്കാതിരുന്നത്. എന്നാല്‍ സാരി ധരിക്കാതിരുന്നതിനാലാണ് ക്ഷേത്രത്തില്‍ കയറ്റാതിരുന്നതെന്ന വിശദീകരണവുമായി ക്ഷേത്രം അധികൃതര്‍ രംഗത്തെത്തി. 

ട്രാക് സ്യൂട്ട് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാലാണ് അരുണിമയെ തടഞ്ഞതെന്നാണ് അവരുടെ ഭാഷ്യം. എന്നാല്‍ ക്ഷേത്രത്തില്‍വെച്ചുണ്ടായ അനുഭവം എവറസ്റ്റ് കീഴടക്കിയതിനേക്കാള്‍ ദുഷ്‌കരവും വേദനിപ്പിക്കുന്നതുമായിരുന്നുവെന്ന് അരുണിമ വ്യക്തമാക്കി. തന്റെ വൈകല്യത്തെ വരെ അവര്‍ പരിഹസിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

രാവിലത്തെ ഭസ്മ ആരതി സമയത്ത് സ്ത്രീകളെ സാരിയുടുത്തും പുരുഷന്‍മാരെ മുണ്ടുടുത്തും മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കൂ. ഇത് ലംഘിച്ചതിനാലാണ് അരുണിമയെ തടഞ്ഞതെന്നും ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കി. ട്രാക് സ്യൂട്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് ക്ഷേത്ര അധികൃതര്‍ എത്തിയത്. എന്നാല്‍ ജീന്‍സ് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന പുരുഷനെയും ദൃശ്യത്തില്‍ കാണുന്നുണ്ടെന്നാണ് അരുണിമ പറയുന്നത്. 

തീവണ്ടിയില്‍വെച്ച് ഒരു കൂട്ടം ഗുണ്ടകള്‍ തള്ളിയിട്ടാണ് അരുണിമയ്ക്ക് കാല്‍ നഷ്ടമായത്. അതിന് ശേഷമാണ് അവര്‍ എവറസ്റ്റ് കീഴടക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com