മോദി- രാഹുല്‍ പോരാട്ടം അവസാനിക്കുന്നില്ല; ഗുജറാത്തിലെ പട്ടംപറത്തല്‍ ഉത്സവത്തിലും പോര് ശക്തം

മോദി- രാഹുല്‍ പോരാട്ടം അവസാനിക്കുന്നില്ല; ഗുജറാത്തിലെ പട്ടംപറത്തല്‍ ഉത്സവത്തിലും പോര് ശക്തം

മോദി രാഹുല്‍ പോരാട്ടം വ്യക്തമാക്കുന്ന പട്ടങ്ങള്‍ക്കും വിപണിയില്‍ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്
Published on


അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മുഖ്യപോരാട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലായിരുന്നു. ഈ പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ ഇന്നും ഗുജറാത്തില്‍ തളംകെട്ടി നില്‍ക്കുന്നുവെന്നതിന് ഒരു ഉത്തമ ഉദാഹരണം ഇതാ.രാജ്യാന്തര cപറത്തല്‍ ഉത്സവമാണ്  പ്രതിപാദ വിഷയം.  

ജനുവരി 14 ന് നടക്കുന്ന ഈ ഉത്സവത്തിലും മുഖ്യ താരങ്ങള്‍ മോദിയും രാഹുല്‍ ഗാന്ധിയുമാണ്. മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത പട്ടങ്ങള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. മോദിയുടെ സ്വച്ഛഭാരത് അഭിയാന്‍ പോലുളള പദ്ധതികള്‍ വര്‍ണ്ണിച്ചിരിക്കുന്ന പട്ടങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറേയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. മോദിയുടെ സ്വപ്‌നപദ്ധതിയായ ബുളളറ്റ് ട്രെയിനിന്റെ ചിത്രം ആലേഖനം ചെയ്ത പട്ടങ്ങള്‍ക്കും ആവശ്യക്കാര്‍ ഒട്ടും കുറവല്ല. 


നീണ്ടകാലമായി പട്ടം വാങ്ങുന്നവരുടെ പ്രിയപ്പെട്ട പേര് ഏതെന്ന ചോദ്യത്തിന് മറുപടിയായി ലഭിക്കുക മോദിയായിരുന്നു. മോദി പട്ടങ്ങള്‍ക്കായിരുന്നു ആവശ്യക്കാര്‍ ഏറേയാണ് ഒറ്റ വാക്കില്‍ പറയാം. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയെന്ന് കച്ചവടക്കാര്‍ പറയുന്നു. രാഹുല്‍ ഗാന്ധിക്കും പ്രചാരം വര്‍ധിച്ചതായി വില്‍പ്പന കേന്ദ്രങ്ങളില്‍ തൂക്കിയിട്ടിരിക്കുന്ന പട്ടങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മോദി രാഹുല്‍ പോരാട്ടം വ്യക്തമാക്കുന്ന പട്ടങ്ങള്‍ക്കും വിപണിയില്‍ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com