ഡല്‍ഹിയില്‍ മാംസഭക്ഷണം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്; മതവികാരം വ്രണപ്പെടുന്നുവെന്ന് കോര്‍പ്പറേഷന്‍

ആരോഗ്യപരിപാലനവും ഒരു വിഭാഗം ജനങ്ങളുടെ മതവികാരവും കണക്കിലെടുത്താണ് തീരുമാനമെന്ന് ബിജെപി വ്യത്തങ്ങള്‍
ഡല്‍ഹിയില്‍ മാംസഭക്ഷണം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്; മതവികാരം വ്രണപ്പെടുന്നുവെന്ന് കോര്‍പ്പറേഷന്‍

ന്യൂഡല്‍ഹി:  കടകള്‍ക്ക് മുന്‍പില്‍ സസ്യതേര ഭക്ഷണ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കാന്‍ ബിജെപി ഭരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനം. ആരോഗ്യപരിപാലനവും ഒരു വിഭാഗം ജനങ്ങളുടെ മതവികാരവും കണക്കിലെടുത്താണ് തീരുമാനമെന്ന് ബിജെപി വ്യത്തങ്ങള്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അവതരിപ്പിച്ച നിര്‍ദേശത്തിന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.

സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് വിവാദ തീരുമാനമെടുത്തിരിക്കുന്നത്. ചിക്കന്‍ ഉള്‍പ്പെടെയുളള മാംസഭക്ഷണങ്ങള്‍ കടകള്‍ക്ക് പുറത്ത് പ്രദര്‍ശിപ്പിക്കുന്നത് പതിവാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ കടയില്‍ കയറുന്നത്. പുതിയ തീരുമാനം നടപ്പിലാവുന്നതോടെ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇത്തരം ഭക്ഷണവസ്തുക്കള്‍ തേടി ഉപഭോക്താക്കള്‍ കടയ്ക്കുളളില്‍ പ്രവേശിക്കേണ്ടി വരും. പാകം ചെയ്തതും അല്ലാത്തതുമായ സസ്യതേര ഭക്ഷണവസ്തുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്താനാണ് നീക്കം. 

ആരോഗ്യപരിപാലനവും ഒരു വിഭാഗം ജനങ്ങളുടെ മതവികാരവും കണക്കിലെടുത്താണ് തീരുമാനമെന്ന് ബിജെപിയുടെ കൗണ്‍സില്‍കക്ഷി നേതാവ് ശിഖാ റായ് പറഞ്ഞു. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിയമമനുസരിച്ച് ഇത് പ്രാബല്യത്തില്‍ വരണമെങ്കില്‍ കമ്മീഷണറുടെ അനുമതി എന്ന കടമ്പകൂടി കടക്കേണ്ടതുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com