പാകിസ്ഥാന്റെ തന്ത്രം പൊളിച്ചത് കുല്‍ഭൂഷന്റെ അമ്മ..?

ക്രിസ്മസ് ദിനത്തിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ അമ്മയും ഭാര്യയും സന്ദര്‍ശിച്ചത് 
പാകിസ്ഥാന്റെ തന്ത്രം പൊളിച്ചത് കുല്‍ഭൂഷന്റെ അമ്മ..?

ന്യൂഡല്‍ഹി :  ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവും കുടുംബാംഗങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച ഉപയോഗപ്പെടുത്താമെന്ന പാകിസ്ഥാന്റെ തന്ത്രം പൊളിച്ചത് അമ്മ അവന്തി ജാദവിന്റെ മനോധൈര്യം. പാക് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയ്ക്കിടെ കുല്‍ഭൂഷണ്‍, അമ്മയോടും ഭാര്യയോടും തനിക്കെതിരായ ആരോപണങ്ങളില്‍ കുറ്റസമ്മതം നടത്തുന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇവരുടെ സംഭാഷണം റെക്കോഡ് ചെയ്ത് ഇത്, തങ്ങളുടെ ആരോപണങ്ങള്‍ക്ക് തെളിവായി മുതല്‍ക്കൂട്ടാമെന്നും പാകിസ്ഥാന്‍ കണക്കുകൂട്ടിയിരുന്നു. 

കൂടിക്കാഴ്ചക്കിടെ, പാകിസ്ഥാന്‍ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളെക്കുറിച്ച് പറഞ്ഞു. അപ്പോള്‍ രോഷത്തോടെ കുല്‍ഭൂഷന്റെ അമ്മ അവന്തി ജാദവ്, നീ ഇപ്പോള്‍ ഇത് എന്തിന് പറയുന്നു എന്നു ചോദിച്ച് സംഭാഷണത്തില്‍ ഇടപെട്ടു. ഇറാനില്‍ ബിസിനസ്സ് ചെയ്തുകൊണ്ടിരുന്ന നിന്നെ അവിടെ നിന്ന് തട്ടിക്കൊണ്ടു വരികയായിരുന്നില്ലേ. നീ സത്യം പറയൂ. അവന്തി ജാദവ് ആവശ്യപ്പെട്ടു. 

ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ കുല്‍ഭൂഷണ്‍ ജാദവിന്‌
22 മാസങ്ങള്‍ക്ക് ശേഷമാണ്, ഭാര്യയെയും അമ്മയെയും കാണാന്‍ പാകിസ്ഥാന്‍ അനുമതി നല്‍കിയത്. ഇത്രനാളത്തെ ജയില്‍വാസത്തില്‍ മാനസികമായി തകര്‍ന്ന കുല്‍ഭൂഷണ്‍ പാകിസ്ഥാന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തില്‍ പ്രതികരിക്കുമെന്നായിരുന്നു പാക് സൈന്യത്തിന്റെയും പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെയും വിലയിരുത്തല്‍. ആ തന്ത്രം പൊളിക്കുകയായിരുന്നു കുല്‍ഭൂഷന്റെ 70 വയസ്സുള്ള അമ്മ അവന്തി ജാദവ്.

അവന്തി ജാദവും ചേതനയും
അവന്തി ജാദവും ചേതനയും

നേരത്തെ ഭാര്യ ചേതനയെ മാത്രം കുല്‍ഭൂഷനെ സന്ദര്‍ശിക്കാന്‍ അനുവദിക്കാനായിരുന്നു പാകിസ്ഥാന്റെ തീരുമാനം. ഇത് ചതിയാകുമോ എന്ന് ഭയപ്പെട്ട ഇന്ത്യ, അമ്മ അവന്തി ജാദവിനെയും ചോതനയ്ക്ക് ഒപ്പം കുല്‍ഭൂഷനെ കാണാന്‍ അനുവദിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. അവന്തിയെപ്പോലെ മനധൈര്യം ഇല്ലാത്ത വീട്ടമ്മയായ ചേതനയെ പാകിസ്ഥാന്‍ തന്ത്രത്തില്‍ വീഴ്ത്തുമെന്നായിരുന്നു ഇന്ത്യയുടെ ആശങ്ക. ഈ ആശങ്കയെ സ്ഥിരീകരിക്കുന്ന ഒന്നായിരുന്നു കൂടിക്കാഴ്ചയില്‍ നിന്നും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തിയതും. 

ഇന്ത്യയുമായുള്ള ധാരണ പൊളിക്കുന്നതായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്നതും. പാക് മാധ്യമങ്ങള്‍ക്കെല്ലാം കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ എടുക്കാന്‍ അനുവദിച്ച പാകിസ്ഥാന്‍, അമ്മ അവന്തിയെയും ചേതനയെയും മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞപ്പോഴും യാതൊരു നടപടിയും സ്വീകരിച്ചില്ല. പാക് മാധ്യമപ്രവര്‍ത്തകര്‍ കുല്‍ഭൂഷന്റെ അമ്മയോടും ഭാര്യയോടും അപമാനകരമാകുന്ന തരത്തിലാണ് സംസാരിച്ചതും. തുടര്‍ന്ന് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെപി സിംഗ് ദേഷ്യപ്പെട്ടപ്പോഴാണ് ഇവര്‍ക്ക് വാഹനത്തിന് അടുത്തെത്താനായത് തന്നെ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com