ഭരണഘടന തിരുത്തല്‍; കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡേ മാപ്പുപറഞ്ഞു

ഭരണഘടന തിരുത്തണമെന്ന വിവാദപരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡേ മാപ്പുപറഞ്ഞു
ഭരണഘടന തിരുത്തല്‍; കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡേ മാപ്പുപറഞ്ഞു

ന്യൂഡല്‍ഹി: ഭരണഘടന തിരുത്തണമെന്ന വിവാദപരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡേ മാപ്പുപറഞ്ഞു. ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഭരണഘടനയ്ക്ക് എതിരെ പോകാന്‍ കഴിയില്ലെന്ന് വിശദീകരിച്ചാണ് ഹെഗ്‌ഡേ ലോക്‌സഭയില്‍ മാപ്പുപറഞ്ഞത്. ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും ഹെഗ്‌ഡേ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഭരണഘടന തിരുത്തണമെന്ന വിവാദപരാമര്‍ശം നടത്തിയ ഹെഗ്‌ഡേയോട് ബിജെപി നേതൃത്വം അകലം പാലിച്ചിരുന്നു. ഹെഗ്ഡയുടെ നിലപാട് പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന് പാര്‍ലമെന്ററി കാര്യ സഹമന്ത്രി വിജയ്് ഗോയല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹെഗ്‌ഡേയുടെ മാപ്പുപറച്ചില്‍.


ഭരണഘടന തിരുത്തണമെന്ന വിവാദപരാമര്‍ശം നടത്തിയതിന്റെ പേരില്‍ കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഭരണഘടനാ ശില്‍പ്പിയായ ബി ആര്‍ അംബേദ്ക്കറിനെ അപമാനിക്കുന്നത് ക്ഷമിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.  

ഇന്ത്യയില്‍ മതേതരവാദികള്‍ക്ക് പൂര്‍വ്വിക ബോധമില്ലെന്നും സാമുദായിക സ്വത്വത്തെ അംഗീകരിക്കാത്തവരാണ് മതേതരത്വം പറയുന്നത് എന്നുമായിരുന്നു ഹെഗ്‌ഡേയുടെ വിവാദ പ്രസ്താവന. കാലത്തിനനുസരിച്ചുളള മാറ്റങ്ങള്‍  വൈകാതെ തന്നെ ബിജെപി സര്‍ക്കാര്‍ ഭരണഘടനയില്‍ വരുത്തും. ഭരണഘടനയിലെ മതേതരത്വം എന്ന വാക്ക് എടുത്തുകളയണമെന്നത് ഉള്‍പ്പെടെയുളള മന്ത്രിയുടെ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com