മുത്തലാഖ് ബില്‍ മുസ്‌ലിം ചെറുപ്പക്കാരെ ജയിലിലടക്കാന്‍: കോടിയേരി ബാലകൃഷ്ണന്‍; ബിജെപി ഭരണം ജനങ്ങള്‍ക്കെതിര്

ഇത് തിടുക്കപ്പെട്ട് ഉണ്ടാക്കിയ ബില്ലാണെന്നും അതിനാല്‍ യോജിക്കാന്‍ കഴിയില്ലാ എന്നുമാണ് സിപിഎം നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. 
മുത്തലാഖ് ബില്‍ മുസ്‌ലിം ചെറുപ്പക്കാരെ ജയിലിലടക്കാന്‍: കോടിയേരി ബാലകൃഷ്ണന്‍; ബിജെപി ഭരണം ജനങ്ങള്‍ക്കെതിര്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് ബില്ലിനോട് യോജിക്കാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് തിടുക്കപ്പെട്ട് ഉണ്ടാക്കിയ ബില്ലാണെന്നും അതിനാല്‍ യോജിക്കാന്‍ കഴിയില്ലാ എന്നുമാണ് സിപിഎം നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. 

രാജ്യത്തുള്ള മുസ്‌ലിം ചെറുപ്പക്കാരെ ജയിലില്‍ അടക്കുക എന്ന ഉദ്ദേശത്തോടെ ഉള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ മുത്തലാഖ് ബില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ബിജെപി ഭരണം നടത്തുന്നത് രാജ്യത്തെ ജനങ്ങള്‍ക്കെതിരായാണെന്നും ആര്‍എസ്എസ് രാജ്യത്തെ ഹിന്ദുക്കള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. വാക്കാലുള്ളതും രേഖാമൂലമുള്ളതും ഇലക്ട്രോണിക് രൂപത്തിലുള്ളതുമായ മുത്തലാഖിനെ തടയുന്നതാണ് പുതിയ ബില്‍.

അതേസമയം മുത്തലാഖ് ക്രിമില്‍ കുറ്റമാക്കിയത് ഭരണഘടന ലംഘനമാണ് എന്നാണ് സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. ബില്ല് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം അംഗങ്ങള്‍ ലോകസഭ ബഹിഷ്‌കരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com