ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും നിരോധിക്കാന്‍ കോടതിയെ സമീപിക്കും: ഷയര ബാനു

ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും നിരോധിക്കാന്‍ കോടതിയെ സമീപിക്കും: ഷയര ബാനു
ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും നിരോധിക്കാന്‍ കോടതിയെ സമീപിക്കും: ഷയര ബാനു

ന്യൂഡല്‍ഹി: ബഹുഭാര്യാത്വത്തിന് എതിരെയും നിക്കാഹ് ഹലാലയ്ക്ക് എതിരെയും സുപ്രിം കോടതിയെ സമീപിക്കുമെന്ന്, മുത്തലാഖ് നിരോധിച്ച വിധിക്കു കാരണമായ ഹര്‍ജി നല്‍കിയ ഷയര ബാനു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉടന്‍ തന്നെ ഹര്‍ജി നല്‍കുമെന്ന് ഷയര ബാനു വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

മുത്തലാഖ് മാത്രമല്ല, സ്ത്രീകളെ ചൂഷണം ചെയ്യുന്ന അനാചാരങ്ങള്‍ ഇനിയുമുണ്ട്. ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും അവയില്‍ പെട്ടവയാണ്. ഇവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കും. വനിതകളുടെ വിമോചനത്തിനായുള്ള പോരാട്ടം തുടരുമെന്ന്, മുത്തലാഖ് ക്രിമിനല്‍ കുറ്റമായി കണക്കാക്കിക്കൊണ്ടുളള നിയമനിര്‍മാണത്തോടു പ്രതികരിച്ചുകൊണ്ട് ഷയര ബാനു വ്യക്തമാക്കി.

മുത്തലാഖ് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത് ഷയര ബാനുവാണ്. അന്യായമായി ഭര്‍ത്താവ് തന്നെ മൊഴി ചൊല്ലിയതിനെത്തുടര്‍ന്നായിരുന്നു ഇത്. പിന്നീട് ഒട്ടേറെ സ്ത്രീകള്‍ മുത്തലാഖിനെതിരെ രംഗത്തുവന്നിരുന്നു. ഇവരുടെയെല്ലാം ഹര്‍ജികള്‍ ഒന്നായി പരിഗണിച്ചാണ് സുപ്രിം കോടതി ചരിത്രപരം എന്നു വിശേഷിപ്പിക്കപ്പെട്ട ഉത്തരവിറക്കിയത്.

വിവാഹമോചിതയായ സ്ത്രീ പഴയ ഭര്‍ത്താവിനെത്തന്നെ സ്വീകരിക്കുന്നതിന്, മറ്റൊരാളെ വിവാഹം കഴിച്ച് മൊഴി ചൊല്ലുന്ന രീതിയാണ് നിക്കാഹ് ഹലാല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com