മുംബൈ തീപിടുത്തം: ജനങ്ങളെ കുറ്റംപറഞ്ഞ ബിജെപി എംപി ഹേമമാലിനിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി പ്രമുഖ ബോളിവുഡ് നടിയും ബിജെപി എംപിയുമായ ഹേമമാലിനി.
മുംബൈ തീപിടുത്തം: ജനങ്ങളെ കുറ്റംപറഞ്ഞ ബിജെപി എംപി ഹേമമാലിനിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി : മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി പ്രമുഖ ബോളിവുഡ് നടിയും ബിജെപി എംപിയുമായ ഹേമമാലിനി. മുംബൈയിലെ ക്രമാതീതമായ ജനസംഖ്യയാണ് ഇതിന് കാരണമെന്ന ഹേമമാലിനിയുടെ പ്രസ്താവനയാണ് വിവാദമായത്. ഇതിനെതിരെ  സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

മുംബൈയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച തീപിടുത്തതില്‍ 14 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കമല മില്‍സിലെ റെസ്റ്റോറന്റിലാണ് തീപിടുത്തമുണ്ടായത്. 

പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന ആക്ഷേപം നിരാകരിച്ചായിരുന്നു ഹേമമാലിനിയുടെ വിവാദ പ്രസ്താവന. അവര്‍ ചെയ്യേണ്ട ജോലി ഭംഗിയായി നിര്‍വഹിച്ചു. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം മുംബൈയിലെ ഉയര്‍ന്ന ജനസംഖ്യയാണെന്ന് ഹേമമാലിനി പ്രതികരിച്ചു. മുംബൈ അവസാനിച്ചാല്‍ അടുത്ത സിറ്റി ഉദയം ചെയ്യും. അങ്ങനെ സിറ്റിയുടെ വ്യാപനം തുടരുമെന്നും ഹേമമാലിനി വ്യക്തമാക്കി.

വലിയ നഗരങ്ങളില്‍ താമസിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തണം. ഒരു സിറ്റിയില്‍ ജനസംഖ്യ നിശ്ചിത പരിധിയിലെത്തിയാല്‍ മറ്റു നഗരങ്ങളിലേക്ക് ജനങ്ങള്‍ക്ക് പോകുന്നതിനുളള സൗകര്യം ഏര്‍പ്പെടുത്തണമെന്നും ഹേമമാലിനി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com