മുത്തലാഖ് ബില്‍: മുസ്ലീം സ്ത്രികള്‍ക്ക് പ്രതീക്ഷയുടെ പുതുയുഗമെന്ന് അമിത്ഷാ

ബില്‍ പാസാക്കിയതോടെ മുസ്ലീം സ്ത്രീകള്‍ക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെ പുതുയുഗമാണ് സംജാതമായിരിക്കുന്നതെന്നും അമിത് ഷാ
മുത്തലാഖ് ബില്‍: മുസ്ലീം സ്ത്രികള്‍ക്ക് പ്രതീക്ഷയുടെ പുതുയുഗമെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കിയത് ചരിത്രപരമായ കാല്‍വെപ്പാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബില്‍ പാസാക്കിയതോടെ മുസ്ലീം സ്ത്രീകള്‍ക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെ പുതുയുഗമാണ് സംജാതമായിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

മുത്തലാഖ് ബില്‍ പാസാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എന്‍ഡിഎ സര്‍ക്കാരിനെയും അഭിനന്ദിച്ച മോദി ബില്‍ മുസ്ലീം സ്ത്രികളുടെ അഭിമാനം ഉറപ്പുവരുത്തുന്നതാണെന്നും അമിത് ഷാ പറഞ്ഞു. ഒറ്റയടിക്ക് മൂന്ന് വട്ടം തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റവും ഇത്തരത്തിലുള്ള വിവാഹ മോചനം നടത്തുന്ന പുരുഷന് മൂന്ന് വര്‍ഷം തടവ് നല്‍കുന്ന ബില്ലാണ് ലോക്‌സഭ പാസാക്കിയത്.

വേണ്ടത്ര ചര്‍ച്ച നടത്താതെയാണു കരടു തയാറാക്കിയതെന്നും പ്രതിപക്ഷം ആരോപിച്ചു. കോണ്‍ഗ്രസും സിപിഎമ്മും നിര്‍ദേശിച്ച ഭേദഗതികള്‍ തള്ളിക്കൊണ്ടാണ് ബില്‍ പാസാക്കിയത്. ആര്‍ജെഡി, എഐഎംഐഎം, ബിജെഡി, എഐഎഡിഎംകെ, മുസ്ലീംലീഗ് എന്നീ പാര്‍ട്ടികളും ബില്ലിനെതിരെ രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com