പുതുവർഷത്തിൽ മോദിക്ക് നല്ലബുദ്ധി തോന്നാൻ പ്രാർത്ഥിക്കുന്നു; മായാവതി

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ അ​ധ്വാ​നി​ക്കു​ന്ന​വ​ർ​ക്കും സ​ത്യ​സ​ന്ധ​രാ​യ ആ​ളു​ക​ൾ​ക്കും സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ന്‍റെ​യും ബു​ദ്ധി​മു​ട്ടു​ക​ളു​ടേ​യും വ​ർ​ഷ​മാ​യി​രു​ന്നു
പുതുവർഷത്തിൽ മോദിക്ക് നല്ലബുദ്ധി തോന്നാൻ പ്രാർത്ഥിക്കുന്നു; മായാവതി

ല​ക്നോ: 2018 ൽ ​ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​തി​രി​ക്കാ​ൻ മോദിക്കും ബി​ജെ​പി സ​ർ​ക്കാ​രി​നും ന​ല്ല ബു​ദ്ധി തോ​ന്നി​ക്കാ​ൻ പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ ആ​ക്ര​മി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും പു​തു​വ​ത്സ​രം ആ​ശം​സി​ക്കു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു. 

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ അ​ധ്വാ​നി​ക്കു​ന്ന​വ​ർ​ക്കും സ​ത്യ​സ​ന്ധ​രാ​യ ആ​ളു​ക​ൾ​ക്കും സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ന്‍റെ​യും ബു​ദ്ധി​മു​ട്ടു​ക​ളു​ടേ​യും വ​ർ​ഷ​മാ​യി​രു​ന്നു. സ്ഥാപിത താത്പര്യങ്ങളൾക്കായി രാജ്യത്തെ ബിജെപി ദുരിതത്തിലാക്കി. നോട്ടു നിരോധനം പോലുള്ള നടപടികളിലൂടെ മോദി സർക്കാർ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണ് സൃഷ്ടിച്ചത്. 

ഇതെല്ലാം മുന്നിലുള്ളതുകൊണ്ട് പുതിയ വർഷത്തിൽ ജനദ്രോഹ നയങ്ങൾ അടിച്ചേൽപ്പിക്കാൻ ബിജെപിക്കും മോദിക്കും തോന്നാതിരിക്കാൻ പ്രാർത്ഥിക്കാം,മായാവതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com