യുപി നാലാംഘട്ട വോട്ടെടുപ്പ് ഇന്ന് 

എസ്പി, ബിഎസ്പി കക്ഷികള്‍ക്ക് നേരിയ മുന്‍തൂക്കംജില്ലകളിലെ ലോക്‌സഭാ സീറ്റുകളിലെ വിജയം ബിജെപിക്ക് 
High
High

ഉത്തര്‍പ്രദേശിലെ നാലാംഘട്ട വോട്ടെടുപ്പില്‍ 53 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. അലഹബാദ് ഉള്‍പ്പെടെ 12 ജില്ലകളിലിലാണ് ഇന്ന് വോട്ടെടുപ്പ്. ഇനി മൂന്ന് ഘട്ടവോട്ടെടുപ്പ് കൂടിയാണനടക്കാനുള്ളത്. മൂന്ന് ഘട്ടങ്ങളിലായി 209 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചിരുന്നു. നാലാംഘട്ട വോട്ടെടുപ്പില്‍ സമാജ് വാദി പാര്‍ടി, ബിജെപി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടികള്‍ തികഞ്ഞ പ്രതീക്ഷയിലാണ്. കഴിഞ്ഞ മൂന്ന്ഘട്ട പോളിംഗുകള്‍ തങ്ങള്‍ക്ക അനുകൂലമാകുമെന്നാണ് മൂവരുടെയും വിലയിരുത്തല്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈജില്ലകളില്‍ ബിജെപി നേടിയ മുന്‍തൂക്കമാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. എന്നാല്‍ ഈ ജില്ലകളില്‍ വ്യക്തമായ വേരോട്ടം എസ്പിക്കും ബിഎസ്പിക്കും ഉണ്ടെന്നുള്ള കാര്യം ബിജെപി തള്ളുന്നുമില്ല. അതേസമയം കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലെയും പോളിംഗ് ശതമാനം ഭരണവിരുദ്ധ വികാരമില്ലെന്ന വിലയിരുത്തലിലാണ് അഖിലേഷും സംഘവും.  ദളിത് വോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടില്‍ തന്നെ വന്നുചേരുമെന്നാണ് ബിഎസ്പിയും കണക്ക് കൂട്ടുന്നത്. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ജില്ലകളിലെ കൂടുതല്‍ സീറ്റുകളില്‍ എസ്പിക്കായിരുന്നു വിജയം. നാലാംഘട്ട വോട്ടെടുപ്പില്‍ കൂടുതല്‍ മണ്്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലയാണ് അലഹബാദ്. ജില്ലയിലെ 12സീറ്റുകളില്‍ കഴിഞ്ഞ തവണ എട്ടുസീറ്റുകളില്‍ എട്ടെണ്ണത്തില്‍ സമാജ് വാദി പാര്‍ടിക്കായിരുന്നു വിജയം. എന്നാല്‍ അലഹബാദ് മണ്ഡലത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്യാമ ചരണ്‍ഗുപ്ത ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് എസ്പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. റെയ്ബറേലി ജില്ലയില്‍ തങ്ങളുടെ ആധിപത്യം തുടരാനാകുമെന്നതും കോണ്‍ഗ്രസുമായുള്ള സഖ്യം നല്ലരീതിയില്‍ ഗുണം ചെയ്യുമെന്നുമാണ് ഈ ജില്ലയിലെ എസ്പിയുടെ പ്രതീക്ഷ.ആറ് സീറ്റുകളുള്ള ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും എസ്പിക്കും കോണ്‍ഗ്രസിനും ഒപ്പം നിന്നിരുന്നു. ഫത്തേപ്പൂര്‍ ജില്ലയില്‍ ബിഎസ്പിയും എസ്പിയും ഒപ്പത്തിനൊപ്പം ആയിരുന്നു.ഒരു സീറ്റുമാത്രം നേടിയ ബിജെപി ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടാനുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രക്കൂട്ട് ജില്ലയിലെയും ജലന്‍ ജില്ലയിലെയും മണ്ഡലങ്ങളിലെയുംസ്ഥിതി വ്യത്യസ്തമല്ല. ജാന്‍സിയിലും മറ്റ് ജില്ലകളിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകളില്‍ എസ്പിക്കും ബിഎസ്പിക്കും തന്നെയാണ് മുന്‍തൂക്കം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com