എസ് പി-കോണ്‍ഗ്രസ് അവിശുദ്ധസഖ്യമെന്ന് അമിത്ഷാ
Published: 18th February 2017 05:29 PM |
Last Updated: 18th February 2017 05:31 PM | A+A A- |

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് രാജ്യത്തെ രാഷ്ട്രീയ സമവാക്യം മാറ്റുമെന്ന് ബിജപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തെരഞ്ഞെടുപ്പ് ഫലം എസ്പി-കോണ്‍ഗ്രസ് അവിശുദ്ധ സഖ്യത്തിനുള്ള തിരിച്ചടിയാകുമെന്നും അമിത്ഷാ പറഞ്ഞു. രണ്ട് രാഷ്രട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള അവിശുദ്ധ സഖ്യമാത്രമല്ലെന്നും രണ്ട് അഴിമതി കുടുംബങ്ങളുടെ കൂടിച്ചേരലാണെന്നും അമിത്ഷാ കൂട്ടി ചേര്‍ത്തു. ഇതിനകം തന്നെ അഖിലേഷ് തങ്ങളുടെ തോല്‍വി സമ്മതിച്ചെന്നും വ്യക്തമാക്കി. നാടുവാഴിത്തത്തിനും ജാതിസമവാക്യത്തിനുമെതിരായ വിധിയെുത്താകും തെരഞ്ഞെടുപ്പ് ഫലമെന്നും അമിത് ഷാ പറഞ്ഞു.
19നാണ് യുപിയില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് 12 ജില്ലകളിലെ 69 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ബിജെപിയും എസ്പിയും തമ്മിലാണ് പ്രധാന പോരാട്ടം